2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

2021ല്‍ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ പകുതിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു

മുംബൈ: വിപണിയില്‍ തിരുത്തല്‍ ശക്തമാകുമ്പോഴും കഴിഞ്ഞവര്‍ഷം ലിസ്റ്റ് ചെയ്ത ഓഹരികള്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഭൂരിഭാഗവും നിക്ഷേപകര്‍ക്ക് നേട്ടം നല്‍കി. 2021 ല്‍ ലിസ്റ്റ് ചെയ്ത 64 കമ്പനികളില്‍ 34 എണ്ണവും ഇഷ്യു വിലയേക്കാള്‍ മുകളിലാണുള്ളത്.
അതില്‍ ആറെണ്ണം 100 ശതമാനത്തിലേറെ വളര്‍ച്ച കൈവരിച്ചു. നിലവിലെ തിരുത്തലില്‍ 13 മുതല്‍ 72 ശതമാനം വരെ വിലയിടിവ് നേരിട്ടെങ്കിലും മികച്ച പ്രകടനമാണ് ഈ ഓഹരികള്‍ കാഴ്ചവച്ചത്. അതേസമയം 10 എണ്ണം നിക്ഷേപത്തിന്റെ മൂന്നിലൊന്ന് നഷ്ടപ്പെടുത്തി.
കഴിഞ്ഞവര്‍ഷം വിപണിയിലെത്തിയ പാരാസ് ഡിഫന്‍സ് സ്‌പെയ്‌സ് ടെക്‌നോളജീ് 240 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. 175 രൂപ വിലയുണ്ടായിരുന്ന ഓഹരി 593.3 രൂപയിലാണുള്ളത്. സമാന പ്രകടനം കാഴ്ചവച്ച ഓഹരിയാണ് ലക്ഷ്മി ഓര്‍ഗാനിക്‌സ്. നിലവില്‍ 166 ശതമാനം നേട്ടത്തിലാണ് ഓഹരിയുള്ളത്.
400 രൂപ ഇഷ്യു വിലയില്‍ നിന്നും 1001.7 രൂപയിലേയ്‌ക്കെത്തിയ ന്യുറേക്കയാണ് ഇത്തരത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. 137.31 ശതമാനം ഉയരം കുറിച്ച എംടിഎആര്‍ ടെക്‌നോളജീസ്, 100 ശതമാനം നേട്ടത്തിലുള്ള ബാര്‍ബിക്വ്യൂ നാഷന്‍, ലേറ്റന്റ് വ്യൂ (97.41 ശതമാനം വളര്‍ച്ച), സോണ കോംസ്റ്റാര്‍(95.67 ശതമാനം), ഈസ് മൈ ട്രിപ്(91.36 ശതമാനം), ക്ലീസ് സയന്‍സ്(90.37 ശതമാനം). തത്വ ചിന്തന്‍ ഫാര്‍മ(90.32 ശതമാനം) എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

X
Top