നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

എച്ച്എഎലിന്റെ 3.5% ഓഹരി കൂടി വിൽക്കുന്നു

ന്യൂഡൽഹി: പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ 3.5% ഓഹരി കൂടി കേന്ദ്രസർക്കാർ വിൽക്കുന്നു.

2,867 കോടി രൂപയുടെ ഓഹരിയാണ് വിൽക്കുന്നത്. 2,450 രൂപയാണ് ഒരു ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്നലത്തെ ക്ലോസിങ് ഓഹരിവില 2,624 രൂപയാണ്.

സ്ഥാപനത്തിന്റെ 75.17% ഓഹരി നിലവിൽ കേന്ദ്രത്തിന്റേതാണ്. 2020ൽ 15% ഓഹരി സർക്കാർ വിറ്റിരുന്നു. ഓഹരിവിൽപന ഇന്നും കൂടിയുണ്ട്.

ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ മിനിമം പബ്ലിക് ഷെയർഹോൾഡിങ് വ്യവസ്ഥകൾ പാലിക്കുന്നതിനാണ് ഇപ്പോഴത്തെ വിൽപന.

X
Top