ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

11 കോടി രൂപ സമാഹരിച്ച് മലയാളി സ്റ്റാർട്ടപ്പായ ഹീൽ എന്റർപ്രൈസസ്

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ എഫ്എംസിജി സ്ഥാപനമായ ഹീൽ എന്റർപ്രൈസസ്, ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്സ് കെ. ബാബു, എയ്ഞ്ചൽ ഫണ്ട് നിക്ഷേപകനായ രവീന്ദ്രനാഥ് കാമത്ത് എന്നിവരുൾപ്പെടെയുള്ള 13 ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് 11 കോടി രൂപ സമാഹരിച്ചു.

അഹമ്മദാബാദ് ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ എറണാകുളം സ്വദേശിയായ രാഹുൽ മാമ്മൻ 2020-ൽ സ്ഥാപിച്ച കമ്പനിയാണ് ഹീൽ എന്റർപ്രൈസസ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി രൂപയുടെ വിറ്റുവരവാണ് ഹിയൽ ലക്ഷ്യമിടുന്നത്. കേരളം ആസ്ഥാനമായുള്ള രണ്ട് എഫ്എംസിജി കമ്പനികളായ ലോറ സോപ്‌സ്, ഒറോക്ലാൻക്സ് എന്നിവയെ അടുത്തിടെ കമ്പനി ഏറ്റെടുത്തിരുന്നു.

ഏറ്റെടുക്കലിനും വിപുലീകരണ പദ്ധതികൾക്കുമായി ഫണ്ട് വിനിയോഗിക്കുമെന്ന് ഹീൽ വ്യക്തമാക്കി. സ്റ്റാർട്ടപ്പ് സോപ്പ്, ഷാംപൂ, ബോഡി ലോഷനുകൾ തുടങ്ങിയ പ്രീമിയം ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു. കമ്പനി അതിന്റെ ബ്രാൻഡിന് കീഴിൽ ആയുർവേദ ഉൽപ്പന്നങ്ങളും വിപണിയിലെത്തിക്കുന്നു.

അടുത്ത വർഷം ആദ്യം ശ്രീലങ്കയിലെ കുമാരി ഹെയർ ഓയിൽ കേരള വിപണിയിൽ അവതരിപ്പിക്കാൻ ഹേമാസ് ഫാർമസ്യൂട്ടിക്കൽസുമായി കമ്പനി അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. വിപുലീകരണ പദ്ധതികൾക്കൊപ്പം ഹീൽ നിലവിൽ, ജിസിസി രാജ്യങ്ങളിൽ അവരുടെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള പ്രക്രിയയിലാണ്.

X
Top