
കൊച്ചി: സുരക്ഷാ പരിഹാരങ്ങളില്‍ ആഗോള തലവനായ ഗുന്നെബോ കൊച്ചിയില്‍ തങ്ങളുടെ ഏറ്റവും പുതിയ എക്സ്പീരിയന്‍സ് സോണ്‍ തുറന്നു. കലൂര്‍ ആസാദ് റോഡിലുള്ള തര്യന്‍ ഏജന്സീസിലുള്ള സോണ്‍ എറണാകുളം എം എല്‍ എ ട്രി ജെ വിനോദ് ആണ് ഉദ്ഘാടനം ചെയ്തത്. മികച്ച ഇന്‍-ക്ലാസ് സുരക്ഷിത സംഭരണ സൊല്യൂഷനുകള്‍ നല്‍കുക എന്നതാണ് സോണ്‍ ലക്ഷ്യമിടുന്നത്.
എക്സ്പീരിയന്‍സ് സോണില്‍ ഗുന്നെബോ, തങ്ങളുടെ രണ്ട് പ്രമുഖ ബ്രാന്‍ഡുകളായ സ്റ്റീലേജ്, ചബ്സാഫേസ് എന്നിവയുടെ സേഫ് സ്റ്റോറേജ് സൊല്യൂഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നു.”കൊച്ചി എക്സ്പീരിയന്‍സ് സോണ്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നു. ഏതെങ്കിലും ഫിസിക്കല്‍ സെക്യൂരിറ്റി സൊല്യൂഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് നിര്‍ണായകമാണ്,” ഗുന്നെബോ സേഫ് സ്റ്റോറേജ് വൈസ് പ്രസിഡന്റ് സബ്യസാചി സെന്‍ഗുപ്ത പറഞ്ഞു.
സന്ദര്‍ശകര്‍ക്ക് യോഗ്യതയുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കുമെന്നും അവരുടെ സംരംഭങ്ങള്‍ക്കായി മികച്ച സുരക്ഷിത സംഭരണ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും ഗുപ്ത പറഞ്ഞു. ബംഗളുരു, പട്‌ന, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത, ജയ്പൂര്‍, അംബാല എന്നിവിടങ്ങളിലും ഗുന്നെബോയ്ക്ക് സോണുകളുണ്ട്.
നൂതന സാങ്കേതികവിദ്യ, ഈട്, എളുപ്പത്തിലുള്ള ഉപോയഗം എന്നിവയാണ് ഗുന്നെബോ ഉത്പന്നങ്ങളുടെ പ്രധാന ഹൈലൈറ്റുകള്‍. സ്വര്‍ണ്ണം, പണം, ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നതിന് ഇവ അനുയോജ്യമാണ്.സ്വീഡന്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഗുന്നെബോ.






