ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ഇരട്ടിയോളമാകുമെന്ന് ക്രിസില്‍ഇന്ത്യയിൽ ഭവന വിൽപ്പനയിൽ വൻ ഇടിവ്ചൈനീസ് ഉപകരണങ്ങൾക്കുള്ള ഇറക്കുമതി നിയന്ത്രണം നീക്കി ഇന്ത്യവ്യവസായ ഇടനാഴി പദ്ധതി പുരോഗമിക്കുന്നുവെന്ന് കിൻഫ്ര എംഡിഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ഓണസദ്യയ്ക്ക് ഗൾഫിലേക്ക് എത്തിക്കുന്നത് 3000 ടൺ പച്ചക്കറി

അബുദാബി: പ്രവാസി മലയാളികൾക്ക് ഓണമുണ്ണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗൾഫിൽ എത്തിക്കുന്നത് 3000 ടൺ പച്ചക്കറികളാണ്; ഇതിൽ 1600 ടണ്ണും ഇറക്കുമതി ചെയ്യുന്നത് ലുലു ഗ്രൂപ്പും.

കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറികളാണ് കൂടുതൽ. പക്ഷേ, മഴയും പ്രളയവും മൂലം ഇന്ത്യയിലെ പച്ചക്കറി വരവ് മുൻ വർഷങ്ങളെക്കാൾ കുറഞ്ഞിട്ടുള്ളതിനാ‍ൽ ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തു. സദ്യയ്ക്ക് കുത്തരി ചോറുണ്ടാക്കാനുള്ള പാലക്കാടൻ മട്ടയുൾപ്പെടെ റെഡി.

അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ എന്നിവ ഉണ്ടാക്കാൻ അറിയാത്തവർക്കായി എല്ലാ ചേരുവകളും പാകത്തിനു ചേർത്തുള്ള റെഡി ടു കുക്ക് പാക്കറ്റും ലഭ്യം. ഇതിനുപുറമേ, സ്പെഷൽ ഓണക്കിറ്റുകളും പല ഗൾഫ് രാജ്യങ്ങളിലുമുണ്ട്. 6 ഗൾഫ് രാജ്യങ്ങളിലേക്കുമായി ലുലു ഗ്രൂപ്പ് മാത്രം 150 ടൺ തൂശനിലയാണ് എത്തിക്കുന്നത്.

മറ്റുള്ളവർ ഇറക്കുമതി ചെയ്യുന്നതും ചേർത്താൽ 200 ടൺ കവിയും. ഒമാനിൽ നിന്നാണ് യുഎഇയിലേക്കു വാഴയില എത്തിച്ചത്. പൂക്കളമൊരുക്കാൻ നാട്ടിൽ നിന്ന് 80 ടൺ പൂക്കൾ ഇറക്കുമതി ചെയ്തു. ഇതിൽ 30 ടൺ ലുലു ഗ്രൂപ്പും 30 ടൺ പെരുമാൾ ഫ്ലവേഴ്സും ശേഷിച്ചവ മറ്റു ഏജൻസികൾ മുഖേനയുമാണ് എത്തുന്നത്. പ്രവാസി ഓണാഘോഷം മാസങ്ങളോളം നീളുന്നതിനാൽ പൂക്കളുടെ വരവും കൂടും.

X
Top