ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

സെപ്തംബറിൽ ജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി കവിയും

ന്യൂഡൽഹി: സെപ്തംബറിൽ ജി.എസ്.ടി വരുമാനം 1.45 ലക്ഷം കോടി എത്തിയേക്കുമെന്ന് അധികൃതർ. 1.4 ലക്ഷം കോടിയായിരുന്നു മാർച്ച് മുതലുള്ള ജി.എസ്.ടി വരുമാനം. ആഗസ്റ്റിൽ ഇത് 1.43 ലക്ഷം കോടിയായിരുന്നു.

ജിഎസ്ടിയിൽ നിന്നുള്ള വരുമാനം സെപ്തംബറിൽ 1.45 ലക്ഷം കോടി കവിഞ്ഞേക്കുമെന്ന് ജിഎസ്ടി വൃത്തങ്ങൾ അറിയിച്ചു. വരുംമാസങ്ങളിലും വരുമാനത്തിലെ കുതിപ്പ് തുടരുമെന്ന നിലയാണ്. മുൻ വർഷത്തെ ജിഎസ്ടി വരുമാനം 1.17 ലക്ഷം കോടിയായിരുന്നു. ഒക്ടോബർ ഒന്നിന് ഇതു സംബന്ധിച്ച രേഖകൾ പുറത്തുവിടും.

2022-23 സാമ്പത്തിക വർഷം ആവറേജ് ജിഎസ്ടി വരുമാനം 1.55 ലക്ഷം കോടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ മാസത്തിലായിരുന്നു റെക്കാഡ് കളക്ഷൻ. 1.68 ലക്ഷം കോടി.

X
Top