ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

വിലക്കയറ്റത്തിന് കാരണമാകുന്ന നികുതി വർധന നടപ്പാക്കില്ല: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റത്തിന് ഇടയാക്കുന്ന തരത്തിൽ ജിഎസ്ടി നികുതി ഏർപ്പെടുത്താനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

സപ്ലൈകോ, ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ചില്ലറയായി വിൽകുന്ന സാധനങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്റ്റോറുകളിൽ നേരിട്ടെത്തി പരിശോധിച്ചെന്നും ജീവനക്കാർ ബില്ലുകൾ കാണിച്ചുവെന്നും മന്ത്രി പറഞ്ഞു. ചെറുകിട സംരംഭകരെ ജിഎസ്ടിയുടെ അധിക ബാധ്യതയിൽ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞതെന്നും നിയപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധി കൂടി പരിശോധിച്ചു കാര്യങ്ങൾ ചെയ്യാനാകുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വിഷയം ജിഎസ്ടി കൗൺസിലുമായി ഇനിയും ചർച്ച നടത്തും. ജിഎസ്ടി നടപ്പാക്കില്ല എന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഇല്ല. കേന്ദ്രത്തിന്റെ വിജ്ഞാപനം അതേ പോലെ തന്നെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളിൽ ജിഎസ്ടിയുടെ പേരിൽ വില കൂട്ടിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകൾ ജിഎസ്‌ടി ചുമത്തിയാൽ ജനത്തിന് പരാതിപ്പെടാമെന്ന് മന്ത്രി പറഞ്ഞു.

അളവ് തൂക്ക വിഭാഗം ഉദ്യോഗസ്ഥർ കച്ചവടക്കാരെ ബുദ്ധിമുട്ടിക്കരുത്. കേന്ദ്ര സർക്കാർ കാര്യങ്ങൾ മനസിലാക്കും എന്നാണ് കരുതുന്നത്. മിൽമ ബ്രാൻഡ് ആണ്. അതുകൊണ്ടാണ് ജിഎസ്ടി ഉൾപ്പെടുത്തിയത്. അക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

X
Top