
ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) വരുമാനം ഒക്ടോബറില്‍ 4.6 ശതമാനത്തിന്റെ വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തി. 1.96 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാര്‍ നേടിയത്. അതേസമയം മുന്‍മാസത്തെ 9.1 ശതമാനത്തെ അപേക്ഷിച്ച് വളര്‍ച്ച പകുതിയായി.
വരുമാനം 1.89 ലക്ഷം കോടി രൂപയില്‍ നിന്നും 1.96 ലക്ഷം കോടി രൂപ. ഇത് തുടര്‍ച്ചയായ പത്താമത്തെ മാസമാണ് വരുമാനം 1.8 ലക്ഷം കോടി രൂപ കടക്കുന്നത്. മെയ് മാസത്തില്‍ ഇത് 2 ലക്ഷം കോടി രൂപയായിരുന്നു.
സ്ലാബുകള്‍ പരിഷ്‌ക്കരിച്ചതാണ് വളര്‍ച്ചാ തോത് കുറയാന്‍ കാരണം. സെപ്തംബര്‍ 22 ന് പ്രാബല്യത്തില്‍ വന്ന പരിഷ്‌ക്കരണം ഏതാണ്ട് 90 ശതമാനം ഉത്പന്നങ്ങളുടേയും നികുതി വെട്ടിച്ചുരുക്കി. ഒക്ടോബറിലെ നെറ്റ് ശേഖരം 0.6 ശതമാനം ഉയര്‍ന്ന് 1.69 ലക്ഷം കോടി രൂപയാണ്.
ആഭ്യന്തര വരുമാനം സ്ഥിരമായി തുടര്‍ന്നപ്പോള്‍ കസ്റ്റംസ് ശേഖരം 2.5 ശതമാനമുയര്‍ന്ന് 37210 കോടി രൂപയിലെത്തി. ആഭ്യന്തര റീഫണ്ടുകള്‍ 26.5 ശതമാനവും കസ്റ്റംസ് റീഫണ്ടുകള്‍ 55.3 ശതമാനവുമുയര്‍ന്നു. മൊത്തം ആഭ്യന്തര വരുമാനം 2 ശതമാനമുയര്‍ന്ന് 1.45 ലക്ഷം കോടി രൂപ.
ജിഎസ്ടി പരിഷ്‌ക്കരണം, ഉപഭോഗം വര്‍ദ്ധിപ്പിക്കുമെന്നും വളര്‍ച്ച ഉറപ്പുവരുത്തുമെന്നുമാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അന്തര്‍ദ്ദേശീയ നാണ്യ നിധിയും നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തിയിട്ടുണ്ട്.






