Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുക

ന്യൂഡല്‍ഹി: എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ വലിയ ജിഎസ്ടി വരുമാനം മാര്‍ച്ചില്‍ രേഖപ്പെടുത്തി. 1.60 ലക്ഷം കോടി രൂപയാണ് രാജ്യം ജനുവരിയില്‍ ചരക്ക് സേവന നികുതി ഇനത്തില്‍ നേടിയത്.2022 ഏപ്രിലിലെ 1.68 ലക്ഷം കോടി രൂപയാണ് ഇതിന് മുന്‍പുള്ള വലിയ ശേഖരം.

തുടര്‍ച്ചയായ 13 ാം മാസവും 1.4 ലക്ഷത്തിന് മുകളില്‍ ജിഎസ്ടി വരുമാനം നേടാനും രാജ്യത്തിനായി. ഇത് നാലാം തവണയാണ് ഈ സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം 1.50 ലക്ഷം കോടി രൂപ കടക്കുന്നത്. 1.60 ലക്ഷം കോടി രൂപയില്‍ 29,546 കോടി രൂപ കേന്ദ്രത്തിന്റേയും 37,314 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്.

സംയുക്ത ജിഎസ്ടി 82,907 കോടി രൂപ. 10,355 കോടി രൂപയാണ് സെസ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഎസ്ടി വരുമാനം 18.10 ലക്ഷം കോടി രൂപ.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22 ശതമാനം കൂടുതല്‍.

2023 സാമ്പത്തികവര്‍ഷത്തിലെ ശരാശരി പ്രതിമാസ ശേഖരം 1.51 ലക്ഷം കോടി രൂപയായും തിട്ടപ്പെടുത്തി.എക്കാലത്തെയും ഉയര്‍ന്ന ഐജിഎസ്ടി കളക്ഷനും കഴിഞ്ഞ മാസം നേടിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. റിട്ടേണ്‍ ഫയലിംഗും എക്കാലത്തേയും ഉയര്‍ന്നതാണ്.

ഇന്‍വോയ്സുകളുടെ 93.2 ശതമാനവും (ജിഎസ്ടിആര്‍-1 ല്‍) 91.4 ശതമാനം റിട്ടേണുകളും (ജിഎസ്ടിആര്‍-3 ബിയില്‍) മാര്‍ച്ച് വരെ ഫയല്‍ ചെയ്തു. ഒരു വര്‍ഷം മുന്‍പ് ഇത് യഥാക്രമം 83.1 ശതമാനവും 84.7 ശതമാനവുമായിരുന്നു.

X
Top