
ന്യൂഡല്‍ഹി: മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) അനുപാതം 2024 സാമ്പത്തികവര്‍ഷത്തില്‍ 3.3 ശതമാനമായി കുറയുമെന്ന് ഇന്ത്യ റേറ്റിംഗ്‌സ് റിപ്പോര്‍ട്ട്. സ്വകാര്യ ബാങ്കുകളുടെ മൊത്ത എന്‍പിഎ 2.5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായും പൊതുമേഖല ബാങ്കുകളുടേത് 5.2 ശതമാനത്തില്‍ നിന്ന് 4.1 ശതമാനമായും കുറയും.പലിശ, മൂലധന ഇനത്തില്‍ 90 ദിവസത്തില്‍ തിരിച്ചടവ് മുടങ്ങുമ്പോഴാണ് ആസ്തി എന്‍പിഎ ആയി മാറുന്നത്.
നടപ്പ് സാമ്പത്തികര്‍ഷത്തില്‍ എന്‍പിഎ അനുപാതം 4.2 ശതമാനമാണ്. കൂടാതെ, സമ്മര്‍ദ്ദത്തിലായ അസറ്റ് പൂളുകള്‍ കുറയുന്നത് വേഗത്തിലാകുമെന്നും റേറ്റിംഗ്‌സ് പ്രവചിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ പുനഃസംഘടിപ്പിച്ച ശേഖരം 1.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
ലാഭക്ഷമത
ഡെപ്പോസിറ്റ് നിരക്ക് വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍, ബാങ്കുകളുടെ അറ്റ പലിശ മാര്‍ജിനുകള്‍ 2024 ല്‍ കുറയും. ഇതിന്റെ ഒരു ഭാഗം യീല്‍ഡ് കര്‍വ് പരക്കുന്നതനുസരിച്ച് ട്രഷറി പ്രവര്‍ത്തനങ്ങളാല്‍ നികത്തപ്പെട്ടേക്കാം. മാത്രമല്ല, ക്രെഡിറ്റ് ചെലവുകള്‍ 1-1.5 ശതമാനം പരിധിയില്‍ തുടരും.
നിക്ഷേപം
നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിനും നിക്ഷേപങ്ങളുടെ വില നിശ്ചയിക്കുന്നതിനും വെല്ലുവിളി ഉയരാന്‍ സാധ്യതയുണ്ട്. 2022 മാര്‍ച്ച് മുതല്‍ ബാങ്കുകള്‍ ഏകദേശം അഞ്ച് ലക്ഷം കോടി രൂപയുടെ പണലഭ്യത നേടിയതിനാല്‍, മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ ഡെപ്പോസിറ്റ് റീപ്രൈസിംഗ് തുടരും.






