റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ആരോഗ്യ സൗഹൃദ സമൂഹത്തിനായി ഗ്രീൻ ഹെൽത്ത് സമ്മിറ്റ് ആൻഡ് എക്‌സ്‌പോ

കൊച്ചി: റോട്ടറി ജനകീയ ആരോഗ്യ സേവന പദ്ധതിയായ ഗ്രീൻ ഹെൽത്ത് സമ്മിറ്റ് ആൻഡ് എക്‌സ്‌പോ ഒക്ടോബർ 25ന് ഹൈവേ ഗാർഡൻ ഹോട്ടലിൽ നടക്കും. വാർദ്ധക്യം, ഭക്ഷണം ഒരു മരുന്ന്, വനിതാ ശാക്തീകരണം, ലിവിംഗ് വിൽ – ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, സമൂഹാരോഗ്യവുമായി ബന്ധപ്പെട്ട വെല്ലുവിളികളും പരിഹാരങ്ങളും ചർച്ച ചെയ്യുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

വാർദ്ധക്യകാല വെല്ലുവിളികൾ, മാനസിക സമ്മർദ നിയന്ത്രണം, സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ, നൂതന ചികിത്സാ മാർഗങ്ങൾ, അംഗീകൃത സിപിആർ പരിശീലനം തുടങ്ങിയ വിഷയങ്ങളിൽ പാനൽ ചർച്ചകൾ സംഘടിപ്പിക്കും. ഇതോടൊപ്പം സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ, നാചുറോപതി, കണ്ണ് പരിശോധന, ജനിതക കൗൺസിലിംഗ്, അസ്ഥി സാന്ദ്രത പരിശോധന, അംഗീകൃത സിപിആർ പരിശീലനം എന്നിവയും ലഭ്യമാക്കും. സമ്മിറ്റിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ചാരിറ്റി വിഭാഗമായ അരികെയും അഹം പാലിയേറ്റീവ് കെയർ സെന്ററും പിന്തുണയ്ക്കുന്നുണ്ട്.

ഉദ്ഘാടന ചടങ്ങിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.ജിഎൻ രമേഷ് മുഖ്യാതിഥിയാകും. വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരിക്കും. റോട്ടറി പോസിറ്റീവ് ഹെൽത്ത് ഡിസ്ട്രിക്റ്റ് ചെയർമാൻ ഡോ.എ ശ്രീകുമാർ, കൺവീനർ ഡോ.രമേഷ് കുമാർ കെ, റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് അലക്സ് ജോസഫ്, ട്രെയിനർ പ്രൊഫ. ഡോ. ഉഷി മോഹൻദാസ് എന്നിവർ പങ്കെടുക്കും. പ്രവേശനം സൗജന്യം

X
Top