സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇൻഡസ് ഇൻഡ് ബാങ്കിന്റെ കണക്ക് പരിശോധിക്കാൻ ഗ്രാൻഡ് തോർടന്റ്

കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഡെറിവേറ്റീവ് പോർട്ട്‌ഫോളിയോയിലെ കണക്കുകളിലുണ്ടായ പാളിച്ചയില്‍ ഫോറൻസിക് പരിശോധന നടത്താനായി ആഗോള അക്കൗണ്ടിംഗ് സ്ഥാപനമായ ഗ്രാൻഡ് തോർടന്റിനെ ചുമതലപ്പെടുത്തിയേക്കും.

വിദേശ നാണയ വ്യാപാരം ഉള്‍പ്പെടെയുള്ള മേഖലകളിലെ ചെലവുകള്‍ കണക്കാക്കുന്നതില്‍ വന്ന പാളിച്ച മനപ്പൂർവം വരുത്തിയതാണോയെന്നും ബാങ്കിലെ ഉന്നതർക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നുമാണ് ലണ്ടൻ ആസ്ഥാനമായ ഏജൻസി പരിശോധിക്കുന്നത്.

കണക്കുകളിലെ പാളിച്ചകള്‍ മൂലം ഇൻഡസ് ഇൻഡ് ബാങ്കിന്റെ മൊത്തം മൂല്യം യഥാർത്ഥ്യത്തിലുള്ളതിനേക്കാള്‍ 2.35 ശതമാനം കൂടുതലായാണ് അക്കൗണ്ടുകളില്‍ കാണിച്ചിരുന്നതെന്ന് മാർച്ച്‌ പത്തിന് ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിരുന്നു.

ഇതിനാല്‍ ബാങ്കിന്റെ അറ്റ ആസ്തിയില്‍ 2,000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ഇതോടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരി വില 23 ശതമാനത്തിനടുത്ത് ഇടിഞ്ഞു.

ഇൻഡസ് ബാങ്കിലെ നേതൃ സ്ഥാനത്തുള്ള ഉദ്യോഗസ്ഥരോട് സ്ഥാനം ഒഴിയാൻ റിസർവ് ബാങ്ക് ആവശ്യപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. എന്നാല്‍ വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് വക്താവ് അവകാശപ്പെട്ടു

X
Top