കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഇന്ത്യ ഒരു ആഗോള നിര്‍മാണ കേന്ദ്രമായി മാറുന്നതായി ഗോയല്‍

വിദഗ്ധ തൊഴില്‍ ശക്തിയും വലിയ വിപണിയും പ്രദാനം ചെയ്യുന്നതിനാല്‍ ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.

രാജസ്ഥാനില്‍ വലിയ ബിസിനസ് അവസരങ്ങളുണ്ടെന്നും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. റൈസിംഗ് രാജസ്ഥാന്‍ നിക്ഷേപ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘ഇന്ത്യയില്‍ നിര്‍മ്മാണം, ഗവേഷണ വികസനം, സേവന കേന്ദ്രം എന്നിവ ആരംഭിക്കാന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. കാരണം അത് വലിയ വിപണിയും വിദഗ്ധ തൊഴിലാളികളെയും യുവജനങ്ങളെയും പ്രദാനം ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും നിര്‍ണായകമാണ്, ഇത് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുന്നു, എഐ ജോലികളുടെ സ്വഭാവം മാത്രം മാറ്റാന്‍ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഹ്യൂമന്‍ ഇന്റലിജന്‍സ് എല്ലായ്‌പ്പോഴും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കാള്‍ ഒരു പടി മുന്നിലായിരിക്കും,’ അദ്ദേഹം പറഞ്ഞു, ‘എഐയുടെ ശരിയായ ഉപയോഗം നമ്മള്‍ തീരുമാനിക്കണം. നമ്മള്‍ അത് എത്രത്തോളം ശരിയായി ഉപയോഗിക്കുന്നുവോ, അത് നമുക്ക് കൂടുതല്‍ ഉപയോഗപ്രദമാകും.’

എഐ ‘നമ്മുടെ മസ്തിഷ്‌കത്തിന്’ സപ്ലിമെന്റ് മാത്രമാണെന്നും മനുഷ്യ മനസ്സിന് പകരം വയ്ക്കാന്‍ മറ്റാരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top