
ന്യൂഡല്‍ഹി: ഇടപാട് ഫീസ് ഒഴിവാക്കുന്നതിനും വിദേശ കറന്‍സി ലാഭിക്കുന്നതിനും യുഎസ് ബാങ്കിംഗ് സംവിധാനം വഴി ആഭ്യന്തര വിദേശ കറന്‍സി ഇടപാടുകള്‍ നടത്തുകയാണ് ചിലര്‍. എന്നാല്‍ ആ പ്രവണത നിര്‍ത്തണമെന്ന് രാജ്യത്തെ കണ്‍സള്‍ട്ടന്റുമാരും സേവന ദാതാക്കളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പകരം അത്തരം ആഭ്യന്തര ഇടപാടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വഴി വഴി നടത്തണം.
അമേരിക്കന്‍ ബാങ്കിംഗ് സംവിധാനത്തിലൂടെ ഇടപാടുകള്‍ നടത്തുമ്പോള്‍ രാജ്യത്തിന് ഗണ്യമായ പണം നഷ്ടപ്പെടുന്നു. ഇടപാട് ചെലവുകള്‍ അമേരിക്കയിലേയ്ക്ക് പോകുന്നതാണ് കാരണം,കെ.കെ. കപില, മുന്‍ പ്രസിഡന്റ്, കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഇഎഐ) പറഞ്ഞു.
അഭ്യന്തര ഇടപാടുകള്‍ യു.എസ് വഴി നടത്താന് അനുവദിക്കരുത്. ഇതിന് കരാറുകളില്‍ ഭേദഗതി ആവശ്യമാണെങ്കില്‍ അത് യുക്തിസഹമായി നടത്തണം.
ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് കണ്‍സള്‍ട്ടിംഗ് എഞ്ചിനിയേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഇഎഐ) ആവശ്യപ്പെടുന്നു.