കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് പിഴയിടാന്‍ കേന്ദ്രസര്‍ക്കാര്‍

മുംബൈ: ഇലക്ട്രിക് വാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതായി കേന്ദ്ര സര്ക്കാര് പ്രഖ്യാപിച്ചിട്ടുള്ള ഫെയിം-2 (ഫാസ്റ്റര് അഡോപ്ഷന് ആന്ഡ് മാനുഫാക്ചറിങ്ങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്) പദ്ധതിയില് തെറ്റായ വിവരങ്ങള് നല്കി സബ്സിഡി നേടാന് ശ്രമിച്ച ഇലക്ട്രിക് സ്കൂട്ടര് നിര്മാതാക്കള്ക്കെതിരേ നടപടിയെടുക്കാന് ഒരുങ്ങി കേന്ദ്ര സര്ക്കാര്. രാജ്യത്ത് പ്രവര്ത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹന നിര്മാതാക്കള്ക്കെതിരേയാണ് നടപടിക്ക് ഒരുങ്ങിയിട്ടുള്ളതെന്നാണ് റിപ്പോര്ട്ടുകള്.

പിഴ ഈടാക്കുന്നതിന് പുറമെ സബ്സിഡി ലഭിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയില് നിന്ന് ഇപ്പോള് കൃത്രിമം കാണിച്ചതായി കണ്ടെത്തിയ കമ്പനികളെ ഒഴിവാക്കുകയും ഇവര് കഴിഞ്ഞ 15 മാസത്തിനുള്ളില് വിറ്റ ഇലക്ട്രിക് സ്കൂട്ടറുകളുടെ സബ്സിഡി തടയുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് സര്ക്കാര് വൃത്തങ്ങള് അറിയിച്ചിരിക്കുന്നത്.

അന്തിമ പിഴ തുക തീരുമാനിക്കുന്നതിന് മുമ്പ് ഹെവി ഇന്ഡസ്ട്രി മിനിസ്ട്രി മറ്റ് സര്ക്കാര് വകുപ്പുകളുമായി കൂടി ആലോചന നടത്തും.

ഫെയിം 2-വിലെ ഇന്സെന്റീവ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള് ലംഘിച്ചതിന് 500 കോടി രൂപ തിരിച്ചുപിടിക്കാന് ഹീറോ ഇലക്ട്രിക്, ഒഖിനാവ ഓട്ടോടെക്, ആംപിയര് ഇ.വി, റിവോള്ട്ട് മോട്ടോഴ്സ്, ബെന്ലിംങ് ഇന്ത്യ, ലോഹ്യ ഓട്ടോ, എ.എം.ഒ. മൊബിലിറ്റി എന്നിവയുള്പ്പെടെ ഏഴ് ഇലക്ട്രിക് സ്കൂട്ടര് നിര്മാതാക്കള്ക്ക് സര്ക്കാര് നോട്ടീസ് അയച്ചിരുന്നു. ഇതിനുപുറമെ, 13 കമ്പനികള്ക്കുള്ള സബ്സിഡി വിതരണവും കേന്ദ്ര സര്ക്കാര് തടഞ്ഞുവെച്ചിരുന്നു.

വാഹനങ്ങള് പ്രാദേശികമായി നിര്മിക്കുന്നതിനുള്ള മാനദണ്ഡങ്ങള് ലംഘിച്ച് ചൈനയില് നിന്നുള്ള ഘടകങ്ങള് ഉപയോഗിച്ച് നിര്മിച്ചതിനാണ് ഈ 13 കമ്പനികള്ക്കുള്ള സബ്സിഡി തടഞ്ഞുവെച്ചിരിക്കുന്നത്.

വാഹന പരിശോധന ഏജന്സികളായ എ.ആര്.ഐ.ഐ, ഐ.സി.എ.ടി. എന്നിവയുടെ അന്വേഷണം പൂര്ത്തിയാകുന്നത് വരെയാണ് ഈ വാഹന നിര്മാതാക്കളുടെ 1400 കോടി രൂപയുടെ സബ്സിഡ് താത്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് സൂചനകള്.

ഈ അന്വേഷണങ്ങളില് ക്ലീന്ചിറ്റ് ലഭിച്ച കമ്പനികള്ക്ക് സബ്സിഡികള് അനുവദിക്കുന്നതിനുള്ള പ്രവര്ത്തനങ്ങളും ഹെവി ഇന്ഡസ്ട്രീസ് മന്ത്രാലയം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകല്.

സാധുവായ എല്ലാ ക്ലെയിമുകളും ഈ മാസം അവസാനത്തോടെ അനുവദിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മുടങ്ങി കിടക്കുന്ന സബ്സിഡികളില് ഏകദേശം 200 കോടി രൂപയുടെ സബ്സിഡി ഇതിനോടം അടച്ചുകഴിഞ്ഞിട്ടുണ്ടെന്നുമാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

X
Top