ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് 22,000 കോടി രൂപ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് ഇന്ധന ചില്ലറ വ്യാപാര കമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക പാചക വാതകം വിറ്റതിന്റെ നഷ്ടം നികത്താനാണിത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസ്‌ക്കൗണ്ട് നിരക്കിലാണ് കമ്പനികള്‍ എല്‍പിജി വില്‍ക്കുന്നതെന്ന് ഐ ആന്‍ഡ് ബി മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്കാണ് ഗ്രാന്റ് ലഭ്യമാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. 2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് പാചക വാതകം ലഭ്യമാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു.

ഈ കാലയളവില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വിപണി വില ഏകദേശം 300 ശതമാനമായാണ് ഉയര്‍ന്നത്. എന്നാല്‍ വര്‍ധനവ് കൈമാറാതെ കമ്പനികള്‍ ഉപഭോക്താക്കളെ സംരക്ഷിച്ചു. വെറും 72 ശതമാനം മാത്രം വര്‍ധനവാണ് ഈ കാലയളവില്‍ കമ്പനികള്‍ എല്‍പിജിയില്‍ വരുത്തിയത്.

X
Top