എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

മരാമത്ത് പണികള്‍ക്കുള്ള ഡിഎസ്ആര്‍ നിരക്ക് പുതുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: മരാമത്ത് പ്രവർത്തികളുടെ അടങ്കല്‍ തയ്യാറാക്കുന്നതിന് ഡെല്‍ഹി ഷെഡ്യൂള്‍ പ്രകാരമുള്ള നിരക്ക് (ഡി.എസ്.ആർ.) കാലികമാക്കാനുള്ള തീരുമാനം കൈക്കൊണ്ട് സംസ്ഥാന സർക്കാർ.

നിലവില്‍ ഡി.എസ്.ആർ.-2018 ആണ് സംസ്ഥാനത്ത് പിന്തുടർന്ന് വന്നിരുന്നത്. എന്നാല്‍ ഇനിമുതല്‍, കേന്ദ്ര സർക്കാർ പുതുക്കി വിജ്ഞാപനം ചെയ്ത ഡി.എസ്.ആർ.-2021 സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരുക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.

അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതിനായി പ്രൈസ് സോഫ്റ്റുവെയറില്‍ ആവശ്യമായ ഭേദഗതി വരുത്താനും സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.

2021 ഒക്ടോബർ 15-ന് നിലവിലെ സർക്കാരാണ് ഡി.എസ്.ആർ.-2018 പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, കരാറുകാരുമായി ധനകാര്യ മന്ത്രി നടത്തിയ ചർച്ചയില്‍ ഡി.എസ്.ആർ.-2021 നിലവില്‍വന്നുവെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനെതുടർന്നാണ് പുതിയ മാറ്റം സ്വീകരിക്കാൻ സർക്കാർ തയ്യാറായത്.

ഇക്കാര്യം അനുഭാവപൂർണമായി പരിഗണിക്കാമെന്ന് ധനകാര്യ മന്ത്രി ചർച്ച നടക്കുമ്ബോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരക്കുകള്‍ 2018-ലെ ഡി.എസ്.ആറില്‍നിന്ന് 2021-ലെ ഷെഡ്യൂളിലേക്ക് കലോചിതമായി പുതുക്കി നിശ്ചയിക്കുമെന്ന് ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

പിന്നാലെയാണ് ധനകാര്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

X
Top