
ന്യൂഡല്‍ഹി: ട്രഷറി ബില്ലുകളുടെ ഇഷ്യു തുക 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തില്‍ 1.95 ലക്ഷം കോടി രൂപയായി ഉയര്‍ത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ചാണ് നടപടി. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ കാലാവധിയുള്ള മൂന്ന് ട്രഷറി ബില്ലുകള്‍ മാര്‍ച്ചില്‍ ലേലത്തിനുണ്ട്.
മാര്‍ച്ചില്‍ അഞ്ച് ലേലങ്ങള്‍ നടക്കും — അതില്‍ — 91 ദിവസത്തെ ട്രഷറി ബില്ലുകള്‍ 9,000 കോടി രൂപ വീതവും 182 ദിവസ, 364 ദിവസ ബില്ലുകള്‍ യഥാക്രമം 16,000 കോടി രൂപ, 14,000 കോടി രൂപ എന്നിങ്ങനെയുമായിരിക്കും.
ധനമന്ത്രാലയം പറയുന്നതനുസരിച്ച്, ട്രഷറി ബില്ലുകളുടെ ലേലം മാര്‍ച്ച് 1 നും ഇഷ്യു അത് കഴിഞ്ഞ് മാര്‍ച്ച് 2 നും ആയിരിക്കും. രണ്ടാം ലേലം മാര്‍ച്ച് എട്ടിനും ഇഷ്യൂ മാര്‍ച്ച് 9 നും നടക്കും. മൂന്നാം ലേലം മാര്‍ച്ച് 15.
ഇഷ്യു മാര്‍ച്ച് 16. മാര്‍ച്ച് 23 നും മാര്‍ച്ച് 29 നും രണ്ട് ലേലങ്ങള്‍ കൂടി നടക്കും. ഇഷ്യു സമാനമായി തൊട്ടടുത്ത ദിവസങ്ങളില്‍.
1.95 ലക്ഷം കോടി രൂപയില്‍, മൊത്തത്തില്‍, 91 ദിവസത്തെ ട്രഷറി ബില്ലുകള്‍ 45,000 കോടി രൂപയുടേതും; 182 ദിവസത്തെ ട്രഷറി ബില്ലുകള്‍ 80,000 കോടി രൂപയുടേതും; 364 ദിവസത്തെ 70,000 കോടി രൂപയുടെതുമായിരിക്കും.