ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചു

ന്യൂഡല്‍ഹി: പുതിയ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറെ നിയമിക്കാനുള്ള നടപടികള്‍ ധനമന്ത്രാലയം ആരംഭിച്ചു. എംകെ ജയിനിന്റെ കാലാവധി ജൂണില്‍ അവസാനിക്കാനിരിക്കെയാണിത്. അപേക്ഷകന് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

സ്വകാര്യ മേഖലയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെയും പരിഗണിച്ചേക്കും. പരമ്പരാഗതമായി, നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാള്‍ പൊതുമേഖലാ ബാങ്കിംഗ് വ്യവസായത്തില്‍ നിന്നുള്ളവരാണ്. സ്വകാര്യമേഖലയില്‍ നിന്ന് ഒരാളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍, അത് റിസര്‍വ് ബാങ്ക് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും.

നിലവില്‍ സെന്‍ട്രല്‍ ബാങ്കിന് നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണുള്ളത്.രണ്ട് പേര്‍ റാങ്ക് പ്രകാരമുള്ളവരും ഒരു വാണിജ്യ ബാങ്കറും പണനയ വകുപ്പിന്റെ തലവനായി ഒരു സാമ്പത്തിക വിദഗ്ധനും. ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെര്‍ച്ച് കമ്മിറ്റിക്ക് (FSRASC) യോഗ്യതയുടെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാത്ത ഒരാളെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കാം. പരിചയം പരിഗണിച്ച് യോഗ്തയയില്‍ ഇളവ് ശുപാര്‍ശ ചെയ്യാനും സാധിക്കും.

അറിയിപ്പ് അനുസരിച്ച്, ഒരു മുഴുവന്‍ സമയ ഡയറക്ടര്‍ അല്ലെങ്കില്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ അപേക്ഷകര്‍ക്ക് വിപുലമായ അനുഭവ പരിചയമുണ്ടായിരിക്കണം. കൂടാതെ സാമ്പത്തിക മേഖല മേല്‍നോട്ടവും അനുസരണവും സംബന്ധിച്ച് ഉയര്‍ന്ന ധാരണ അത്യന്താപേക്ഷിതമാണ്. വ്യാഖ്യാനം, സംഗ്രഹം, ആശയവിനിമയം എന്നിവ ഉള്‍പ്പെടെയുള്ള സാമ്പത്തിക പ്രകടന ഡാറ്റയുമായി ബന്ധപ്പെട്ട കഴിവുകള്‍, പൊതു നയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശക്തവും വ്യക്തവുമായ ആശയവിനിമയ വൈദഗ്ദ്ധ്യം എന്നീ കാര്യങ്ങളും മാനദണ്ഡമാണ്.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 10.കൂടാതെ പോസ്റ്റിന് അപേക്ഷിക്കുന്നവര്‍ക്ക് 2023 ജൂണ്‍ 22-ന് 60 വയസ്സ് കവിയാന്‍ പാടില്ല.മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.

അര്‍ഹനെങ്കില്‍ പുനര്‍ നിയമനം നടത്തും. പ്രതിമാസം 2.25 ലക്ഷം രൂപയാണ് ശമ്പളം.മുതിര്‍ന്ന പൊതുമേഖലാ ബാങ്കറായ ജെയിന്‍ 2018 ലാണ് മൂന്ന് വര്‍ഷത്തേക്ക് നിയമിതനാകുന്നത്. 2021-ല്‍ അദ്ദേഹത്തിന്റെ കാലാവധി രണ്ട് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി.

X
Top