കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനംതടവുകാരുടെ ക്ഷേമത്തിന് മുൻഗണന; തിരക്ക് പരിഹരിക്കാൻ പുതിയ ജയിലുകൾ വേണമെന്ന് ധനമന്ത്രി

ആറ് കല്‍ക്കരി ഖനികളുടെ ലേലം പൂര്‍ത്തിയായി, വിജയികളില്‍ എന്‍എല്‍സിയും എന്‍ടിപിസിയും

ന്യൂഡല്‍ഹി: കല്‍ക്കരി ബ്ലോക്കുകളുടെ ലേലം പൂര്‍ത്തിയായി. പൊതുമേഖല സ്ഥാപനങ്ങളായ എന്‍എല്‍സി ഇന്ത്യ, എന്‍ടിപിസി, മൂന്ന് സ്വകാര്യ കമ്പനികള്‍ ചേര്‍ന്നാണ് ബ്ലോക്കുകള്‍ വീതിച്ചെടുത്തത്. 434 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരമുള്ള ജാര്‍ഖണ്ഡിലെ നോര്‍ത്ത് ധാഡു (പടിഞ്ഞാറന്‍ ഭാഗം) കല്‍ക്കരി ബ്ലോക്ക് എന്‍എല്‍സി സ്വന്തമാക്കിയപ്പോള്‍ 439 ദശലക്ഷം ടണ്‍ (എംടി) കല്‍ക്കരി ശേഖരമുള്ള നോര്‍ത്ത് ധാഡു (കിഴക്കന്‍ ഭാഗം) കല്‍ക്കരി ബ്ലോക്ക് എന്‍ടിപിസി നേടി.

950 മെട്രിക് ടണ്‍ കല്‍ക്കരി ശേഖരമുള്ള ഒഡീഷയിലെ മീനാക്ഷി വെസ്റ്റ് ബ്ലോക്കിലെ ഖനനം സ്വകാര്യ കമ്പനിയായ ഹിന്‍ഡാല്‍കോയാണ് നടത്തുക. യഥാക്രമം 110.40 മെട്രിക് ടണ്‍, 81.69 മെട്രിക് ടണ്‍ കല്‍ക്കരി ശേഖരമുള്ള പതോറ ഈസ്റ്റ്, പതോറ വെസ്റ്റ് കല്‍ക്കരി ബ്ലോക്കുകള്‍ ബജ്രംഗ് പവറിന്റെയും ഇസ്പത് ലിമിറ്റഡിന്റെയും കൈവശമാണ്. 90 മെട്രിക് ടണ്‍ കരുതല്‍ ശേഖരമുള്ള ഛത്തീസ്ഗഢിലെ ഷെര്‍ബന്ദ് കല്‍ക്കരി ബ്ലോക്ക്, നീലകാന്ത് കൈകാര്യം ചെയ്യുന്നു.

ഈ ഖനികള്‍ ചേര്‍ന്ന് ഏകദേശം 34,185 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് സൃഷ്്ടിക്കുക. അതേസമയം ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏകദേശം 34486 കോടി രൂപയുടെ മൂലധന നിക്ഷേപം ആവശ്യം വരും. ഏതാണ്ട് 3,10,818 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാകും.

X
Top