ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ബിഎസ്എന്‍എല്ലിന് 89047 കോടി രൂപ കേന്ദ്രസഹായം

ന്യൂഡല്‍ഹി: കടക്കെണിയിലായ ടെലികോം കമ്പനി, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) 89,047 കോടി രൂപയുടെ കേന്ദ്രസഹായം. ഇത് മൂന്നാം തവണയാണ് പൊതുമേഖല ടെലികോം കമ്പനിയിലേയ്ക്ക് കേന്ദ്രം ഫണ്ട് ഒഴുക്കുന്നത്. പുനരുജ്ജീവന പാക്കേജിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഇക്വിറ്റി ഇന്‍ഫ്യൂഷന്‍ വഴി 4 ജി / 5 ജി സ്പെക്ട്രം അനുവദിക്കുന്നതും പാക്കേജില്‍ ഉള്‍പ്പെടുന്നു. ബിഎസ്എന്‍എല്ലിന്റെ അംഗീകൃത മൂലധനം 1.5 ലക്ഷം കോടിയില്‍ നിന്ന് 2.1 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. രാജ്യമുടനീളം ബിഎസ്എന്‍എല്ലിന് 4 ജി കവറേജുണ്ടെന്ന്, തീരുമാനമറിയിക്കവേ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

വിദൂര ഭാഗങ്ങളില്‍ കണക്റ്റിവിറ്റി നല്‍കുന്ന ടെലികോം ദാതാവായി പുനരുജ്ജീവനത്തോടെ ബിഎസ്എന്‍എല്‍ മാറും. കമ്പനിയ്ക്ക് തന്ത്രപരമായ പ്രാധാന്യമുണ്ടെന്ന് സര്‍ക്കാര്‍ കരുതുന്നു.2019 ല്‍ 69000 കോടി രൂപയുടേയും 2022 ല്‍ 1.64 ലക്ഷം കോടി രൂപയുടേയും പാക്കേജ് കേന്ദ്രം അനുവദിച്ചിരുന്നു.

X
Top