മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

ഗോപാല്‍ സ്‌നാക്ക്‌സ്‌ ഐപിഒ മാര്‍ച്ച്‌ 6 മുതല്‍

ഗ്ലോബാല്‍ സ്‌നാക്ക്‌സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മാര്‍ച്ച്‌ ആറിന്‌ ആരംഭിക്കും. മാര്‍ച്ച്‌ 11 വരെയാണ്‌ ഇഷ്യു സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 381-401 രൂപയാണ്‌ ഇഷ്യു വില. ഒരു രൂപ മുഖവില (ഫേസ്‌ വാല്യു)യുള്ള 37 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.
പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒ എഫ്‌ എസ്‌) വഴി പ്രൊമോട്ടര്‍മാരുടെയും ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികള്‍ വില്‍ക്കുകയാണ്‌ കമ്പനി ചെയ്യുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന നടത്തുന്നില്ല. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.
പ്രധാനമായും ഗുജറാത്തില്‍ സാന്നിധ്യമുള്ള എഫ്‌എംസിജി കമ്പനിയാണ്‌ ഗോപാല്‍ സ്‌നാക്ക്‌സ്‌. കമ്പനിക്ക്‌ 74 ഉല്‍പ്പന്നങ്ങളാണുള്ളത്‌. ആറ്‌ ഉല്‍പ്പാദന യൂണിറ്റുകളുണ്ട്‌. 2023-24ല്‍ ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ആറ്‌ മാസ കാലയളവില്‍ ഗോപാല്‍ സ്‌നാക്ക്‌സിന്റെ വരുമാനം മൂന്ന്‌ ശതമാനം കുറഞ്ഞു. 676 കോടി രൂപയാണ്‌ ഇക്കാലയളവിലെ വരുമാനം. ലാഭം 51.9 കോടി രൂപയില്‍ നിന്നും 55.5 കോടി രൂപയായി ഉയര്‍ന്നു.

X
Top