റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഗൂഗിളിന്റെ ആദ്യ മടക്കാവുന്ന ഫോണ്‍, ‘പിക്‌സല്‍ ഫോള്‍ഡ്’ – വീഡിയോ

ന്യൂഡല്‍ഹി: തങ്ങളുടെ ആദ്യ മടക്കാവുന്ന ഫോണ്‍,
‘പിക്‌സല്‍ ഫോള്‍ഡിന്റെ’ ടീസര്‍ വീഡിയോ പുറത്തിറക്കിയിരിക്കയാണ് ഗൂഗിള്‍. വാര്‍ഷിക ഡവലപ്പര്‍ കോണ്‍ഫറന്‍സായ ഐ / ഒ ഇവന്റില്‍ ഗൂഗിള്‍ ഉപകരണം അവതരിപ്പിക്കും. മെയ് 10 നാണ് ഐ / ഒ ഇവന്റ് നടക്കുക.

ഉപകരണത്തിന്റെ സവിശേഷതകളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ഒരു പുസ്തകം പോലുള്ള രൂപകല്‍പ്പനയുണ്ടെന്നും അകത്ത് തുറക്കുമ്പോള്‍ ഒരു ടാബ്ലെറ്റിനോട് സാമ്യമുണ്ടെന്നും ടീസര്‍ വീഡിയോ കാണിക്കുന്നു. സാംസങ്ങിന്റെ ഗാലക്‌സി ഫോള്‍ഡ് സീരീസ് പോലെ ഒരു വെര്‍ട്ടിക്കല്‍ ഹിഞ്ച് ഗൂഗിള്‍ ഉപയോഗിക്കുന്നു.

സ്മാര്‍ട്ട് ഫോണിന്റെ ഷിപ്പിംഗ് ജൂണില്‍ ആരംഭിക്കും.ഏകദേശം 1,700 ഡോളറാണ് (1,38,000 രൂപ) വില പ്രതീക്ഷിക്കുന്നത്. ഇതോടെ ഏറ്റവും വിലയേറിയ പിക്‌സലായി, ‘ പിക്‌സല്‍ ഫോള്‍ഡ്’ മാറും.

സാധാരണ ഗതിയില്‍ 24 മണിക്കൂറും ബാറ്ററി സേവര്‍ ഓണാക്കിയാല്‍ 72 മണിക്കൂറും ബാറ്ററി ലൈഫ് കണക്കുകൂട്ടുന്നു.

X
Top