ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടൽ

ന്യൂയോർക്ക്: ആയിരത്തിലേറെ തൊഴിലാളികളെ പിരിച്ചുവിട്ട് ഐടി ഭീമൻമാരായ ഗൂഗിളും മൈക്രോസോഫ്റ്റും. ടെക് ലോകത്ത് വലിയ ആശങ്ക നൽകുന്ന പിരിച്ചുവിടലുകളാണ് ഇപ്പോൾ നടക്കുന്നത്. ടെക് രംഗത്ത് തുടരുന്ന വലിയ തൊഴിൽ പ്രതിസന്ധിയുടെ തുടർച്ച കൂടിയാണിത്.

2023ൽ ടെക് ലോകത്ത് ആയിരക്കണക്കിന് പേർക്കാണ് തൊഴിൽ നഷ്‌ടമുണ്ടായത്. മൈക്രോസോഫ്റ്റ് ഹോളോലെൻസ് 2, മൂൺഷോട്ട്‌സ് എന്നിവയിലും ഗൂഗിളിൽ ക്ലൗഡ് യൂണിറ്റിലുമാണ് തൊഴിലാളികളെ പറഞ്ഞുവിട്ടിരിക്കുന്നത്.

മിക്‌സ്‌ഡ് റിയാലിറ്റി വിഭാഗത്തിലാണ് ഈ പിരിച്ചുവിടലുകൾ അധികവും. ഹോളോലെൻസ് 2 പ്രൊജക്‌ട് മിക്‌സ്‌ഡ് റിയാലിറ്റി യൂണിറ്റിന് കീഴിലാണ്. കമ്പനിയുടെ ഘടന പുനക്രമീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ തൊഴിൽ മാറ്റം എന്നാണ് മൈക്രോസോഫ്റ്റിൻറെ വാദം.

മൈക്രോസോഫ്റ്റിൻറെ അതേ പാതയിൽ ഗൂഗിളും തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ക്ലൗഡ് യൂണിറ്റിലാണ് ഈ നടപടികൾ അധികവും. സെയിൽസ്, കൺസൾട്ടിംഗ്, ഓപ്പറേഷൻസ്, എഞ്ചിനീയറിംഗ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ ഇത് സാരമായി ബാധിച്ചു.

പിരിച്ചുവിടൽ തകൃതിയായി നടക്കുന്ന ക്ലൗഡ് യൂണിറ്റ് ഗൂഗിളിൻറെ ഏറ്റവും വളർച്ചയുള്ള വിഭാഗങ്ങളിൽ ഒന്നാണ് എന്നതാണ് എടുത്തുപറയേണ്ടത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വേണ്ടിയാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകളുണ്ട്.

ജോലി നഷ്ടപ്പെടുമെന്ന് തൊഴിലാളികളെ ഗൂഗിൾ കഴിഞ്ഞ ആഴ്‌ച അറിയിച്ചതായും നടപടി പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടുകളുണ്ട്.

X
Top