
മുംബൈ: സിംഗപ്പൂരിന്റെ സോവറിൻ ഫണ്ടായ ടെമാസെക്കിന്റെ നേതൃത്വത്തിൽ 434.5 കോടി രൂപ (അല്ലെങ്കിൽ ഏകദേശം 54.4 ദശലക്ഷം ഡോളർ) സമാഹരിച്ച് പേയൂ ഇന്ത്യയുടെ സഹസ്ഥാപകനായ ഷൈലാസ് നാഗ് സ്ഥാപിച്ച ഡോട്ട്‌പേ. കൂടാതെ സ്റ്റാർട്ടപ്പിന് ഗൂഗിളിന്റെ പിന്തുണയുണ്ട്.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഓൺലൈൻ പേയ്‌മെന്റുകളും ഡെലിവറി സംവിധാനവും സജ്ജീകരിക്കുന്നതിനുള്ള ഒരു പൂർണ്ണ-സ്റ്റാക്ക് പരിഹാരം വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഡോട്ട്‌പേ. ഇത് ബിസിനസുകൾക്ക് സ്റ്റോർ മാനേജ്‌മെന്റ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ് ടൂളുകൾ എന്നിവയും നൽകുന്നു.
തുക സമാഹരിക്കുന്നതിനായി ഈ ആഴ്ച ആദ്യം നടന്ന അസാധാരണ പൊതുയോഗത്തിൽ കമ്പനിയുടെ ബോർഡ് പ്രത്യേക പ്രമേയം പാസാക്കിയിരുന്നു. ടെമാസെക്കിന് പുറമെ നയാ ഗ്ലോബൽ, എംയുഎഫ്‌ജി ബാങ്ക്, പേയു ഫിൻടെക് എന്നിവയും ഫണ്ടിഗിൽ പങ്കെടുത്തു. കൂടാതെ നിലവിലുള്ള നിക്ഷേപകരായ ഇൻഫോഎഡ്ജ് വെഞ്ച്വേഴ്‌സ് കമ്പനിയിലെ അതിന്റെ നിക്ഷേപം ഇരട്ടിയാക്കി.
2021 മാർച്ചിൽ സ്റ്റാർട്ടപ്പ് 27.5 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചതിന് ശേഷമാണ് ഈ പുതിയ റൗണ്ട് ഫണ്ടിംഗ്. മുൻ പേയു എക്സിക്യൂട്ടീവുമാരായ നാഗ്, ഗ്യാനേഷ് ശർമ്മയും അനുരാഗ് ഗുപ്തയും എന്നിവർ ചേർന്ന് 2019 ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഡോട്ട്‌പെ. ഈ വർഷം ഫെബ്രുവരി വരെ ഡോട്ട്‌പെ അതിന്റെ പ്ലാറ്റ്‌ഫോമിൽ ടയർ-1, -2, -3 നഗരങ്ങളിലായി 7.5 ദശലക്ഷം വ്യാപാരികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.