ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,120 രൂപയായി. ഗ്രാമിന് 20 രൂപ കൂടി വിപണിവില 6,640 രൂപയായി.

പണിക്കൂലിയും നികുതിയും കൂടി ചേരുന്നതോടെ വീണ്ടും വില ഉയരും. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

തുടർന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണവില. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്.

ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.

X
Top