
ന്യൂഡല്‍ഹി: സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴെയെത്തിയതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഡോളറിലും ബോണ്ട് യീല്‍ഡിലുമുണ്ടായ ഇടിവാണ് സ്വര്‍ണ്ണവില ഉയര്‍ത്തിയത്.
ട്രമ്പിന്റെ താരിഫ് സമയപരിധിയായ ഓഗസ്റ്റ് 1 അടുത്തെത്തിയതോടെ നിക്ഷേപകര്‍ റിസ്‌ക്ക് കുറഞ്ഞ നിക്ഷേപത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. എംസിഎക്‌സില്‍ 99450 രൂപയിലാണ് മഞ്ഞലോഹമുള്ളത്.
ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടരുന്നിടത്തോളം സ്വര്‍ണ്ണം സുരക്ഷിതമായ നിക്ഷേപമായി തുടരുമെന്ന് വിടി മാര്‍ക്കറ്റ്‌സ്, ഗ്ലോബല്‍ സ്ട്രാറ്റജി ലീഡ് റോസ് മാക്‌സ് വെല്‍ അറിയിച്ചു. ഡോളറിന്റെ ഇടിവ് തുടരുമ്പോള്‍ അത് ഡോളറിലല്ലാത്ത ചരക്കുകള്‍ വാങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും.
മാത്രമല്ല, സാങ്കേതികമായും സ്വര്‍ണ്ണം ബുള്ളിഷ് മൊമന്റത്തിലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തില്‍ മൂന്ന് മടങ്ങാണ് സ്വര്‍ണ്ണവില ഉയര്‍ന്നത്. മോതിലാല്‍ ഓസ്വാള്‍ പുറത്തുവിട്ട കണക്കനുസരിച്ച് 235 ശതമാനമാണ് നേട്ടം.
മെയ് 2019 ല്‍ 30,000 രൂപയായിരുന്നു സ്വര്‍ണ്ണവില. ബ്രോക്കറേജിന് പോസിറ്റീവ് ഔട്ട്്‌ലുക്കാണ് സ്വര്‍ണ്ണത്തിലുള്ളത്.






