എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 6,725 രൂപയും പവന് 53,800 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. മേയ്‌ 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില. മെയ്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.1 ശതമാനം ഉയർന്ന് ഔൺസിന് 2,361.69 ഡോളറിലാണ്. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.3% ഇടിഞ്ഞ് 2,368.10 ഡോളറിലുമാണ്. നിക്ഷേപകർ ഇപ്പോൾ യുഎസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്‌സിനും ഉപഭോക്തൃ വില സൂചിക ഡാറ്റയ്ക്കും വേണ്ടി കാത്തിരിക്കുകയാണ്,

ഇവ രണ്ടും സ്വർണത്തിന്റെയും വെള്ളിയുടെയും വിലയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്‌. ഒപ്പം മിഡിൽ ഈസ്റ്റ്‌ സംഘർഷങ്ങളിൽ അയവ് വരാത്തത്തതും വിലയെ ബാധിക്കും.

അതേ സമയം സംസ്ഥാനത്ത് വെള്ളി യുടെ നിരക്കിൽ മാറ്റമില്ല. ഗ്രാമിന് 90 രൂപ നിരക്കിൽ തുടരുന്നു.

X
Top