
കൊച്ചി: സംസ്ഥാനത്ത് 55,000 രൂപ കടന്ന് സ്വർണം. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 55,000 രൂപയ്ക്ക് മുകളിൽ രേഖപ്പെടുത്തുന്നത്.
ഗ്രാമിന് 50 രൂപയും പവന് 400യും രൂപ വർധിച്ച് ഗ്രാമിന് 6,890 രൂപയിലും പവന് 55,120 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 6,840 രൂപയിലും പവന് 54,720 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
മെയ് 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,555 രൂപയും പവന് 52,440 രൂപയുമാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. രാജ്യാന്തര സ്വർണവിലനിലവിൽ 2,437 ഡോളറിലാണ് വ്യാപാരം നടന്നത്.
വെള്ളിയാഴ്ചത്തെ ഒന്നര ശതമാനം മുന്നേറ്റത്തിന്റെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനത്തിലേറീ മുന്നേറ്റമാണ് സ്വർണം സ്വന്തമാക്കിയത്.
ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് സ്വർണത്തിനും അനുകൂലമായി. അടുത്ത ആഴ്ചയിലെ ഫെഡ് ഒഫിഷ്യലുകളുടെ പ്രസ്താവനകളും, ഫെഡ് മിനുട്സും സ്വർണത്തെയും സ്വാധീനിക്കും.
അതേ സമയം ഇറക്കുമതി ചെയ്യുന്ന വെള്ളി വില കിലോ ഗ്രാമിന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നിട്ടുണ്ട്.