ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പലിശ മാത്രം നൽകി ഇനി സ്വർണ വായ്പ പുതുക്കാനാവില്ല

കൊച്ചി: സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താൻ റിസർവ് ബാങ്ക് സ്വർണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച്‌ പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വർണ വായ്പകള്‍ പുതുക്കുന്നതിന് മുതലും പലിശയും പൂർണമായും അടച്ചുതീർക്കണം.

ഇത്തരം വായ്പകള്‍ ഒരു വർഷത്തിനകം തിരിച്ചടക്കണം. വായ്പ അടച്ചുതീർത്താലുടൻ പണയ സ്വർണം തിരിച്ചുനല്‍കുന്നതിനുള്ള വ്യവസ്ഥകളും ശക്തമാക്കി. പണമടച്ച്‌ ഏഴ് ദിവസത്തിനകം സ്വർണം നല്‍കിയില്ലെങ്കില്‍ ഓരോ ദിവസവും അയ്യായിരം രൂപ ഫൈൻ ഉപഭോക്താവിന് നല്‍കണം.

സ്വർണത്തിന്റെ മൂല്യനിർണയം, വായ്പാ കരാർ, ലേലം എന്നിവ സുതാര്യമാക്കണം. ലേലം ചെയ്ത സ്വർണത്തില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ വായ്പാ തുകയുടെ ബാക്കി ഉപഭോക്താവിന് മടക്കി നല്‍കണം. നിബന്ധനകള്‍ ഒക്ടോബർ ഒന്നിന് പ്രാബല്യത്തിലായി.

സ്വർണം വാങ്ങാൻ വായ്പയില്ല
സ്വർണാഭരണങ്ങള്‍, സ്വർണ നാണയങ്ങള്‍, ഗോള്‍ഡ് ഇ.പി.എഫുകള്‍, സ്വർണ നിക്ഷേപ പദ്ധതികള്‍ എന്നിവ വാങ്ങാൻ വായ്പ നല്‍കുന്നതിന് നിരോധനം ഏർപ്പെടുത്തി. സ്വർണമോ വെള്ളിയോ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന മാനുഫാക്ചറിംഗ് സ്ഥാപനങ്ങള്‍ക്ക് മൂലധന വായ്പകള്‍ നല്‍കുന്നതിനും അനുമതി നല്‍കി.

അടുത്ത ഏപ്രില്‍ മുതല്‍ അധിക വായ്പ
അടുത്ത വർഷം ഏപ്രില്‍ മുതല്‍ 2.5 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം തുക ഉപഭോക്താവിന് ലഭിക്കും.

വായ്പ തുക വായ്പാ-മൂല്യ അനുപാതം
2.5 ലക്ഷം രൂപ 85%
2.5-5 ലക്ഷം രൂപ 80%
5 ലക്ഷം രൂപയ്ക്ക് മുകളില്‍ 75%

X
Top