Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന് ജിഡിപിയേക്കാൾ മൂല്യം

മുംബൈ: ഇന്ത്യ നാല് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാണെങ്കിൽ അതിലും കൂടുതലാണ് കുടുംബങ്ങളുടെ കൈവശമുള്ള സ്വർണ ശേഖരത്തിന്റെ മൂല്യം. അതായത് യുബിഎസ് പുറത്തുവിട്ട കാണക്കുപ്രകാരം 28,000 ടൺ സ്വർണമാണ് ഇന്ത്യയിലെ കുടുംബങ്ങളുടെ കൈവശമുള്ളത്. ഇതിന്റെ മൂല്യമാകട്ടെ 4.5 ലക്ഷം കോടി ഡോളറും.

സ്വർണ വിലയിൽ വൻ വർധനവുണ്ടായതോടെ കുടുംബങ്ങളുടെ സമ്പത്ത് വർധിച്ചെങ്കിലും വിറ്റ് പണമാക്കുന്നവർ കുറവാണ്. പകരം സ്വർണപ്പണയ വായ്പ വഴി പണം സമാഹരിച്ച് ചെലവഴിക്കുന്ന പ്രവണതയാണുള്ളത്.

വിപണി മൂല്യം
ഇന്ത്യയിലെ വീടുകളിലും ക്ഷേത്രങ്ങളിലുമുള്ളത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണശേഖരമാണ്.
28,000 ടൺ സ്വർണം ഇന്ത്യൻ കുടുംബങ്ങളുടെയും ക്ഷേത്രങ്ങളുടെയും പക്കലുണ്ട്.
2024-2026 കാലയളവിൽ സ്വർണവിലയിലുണ്ടായത് 42ശതമാനം വർഷിക വളർച്ചയാണ്. ഇതോടെ ഈ ശേഖരത്തിന്റെ മൂല്യം 4.5 ലക്ഷം കോടി ഡോളറായി.
നടപ്പ് സാമ്പത്തിക വർഷത്തെ രാജ്യത്തെ ജിഡിപി നാല് ലക്ഷം കോടി ഡോളറാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തേക്കാൾ മൂല്യം കുടുംബങ്ങളുടെ പക്കലുള്ള സ്വർണത്തിനുണ്ട്.

ഉപഭോഗം കൂടുമോ?
സ്വർണത്തിന്റെ മൂല്യം കൂടുന്നത് ഓഹരി വിപണിയിലെ നേട്ടത്തിന് സമാനമായി കാണാനാവില്ല. ഉപഭോഗം കൂടുന്നില്ലെന്നതാണ് പ്രധാന കാരണം.
ഇന്ത്യക്കാർ സ്വർണത്തെ ദീർഘകാല ആസ്തിയായും സുരക്ഷിത നിക്ഷേപമായും കാണുന്നു. അതിനാൽ വില കൂടുമ്പോൾ വിറ്റ് പണമാക്കുന്നില്ല.
സ്വർണം വിൽക്കുന്നതിന് പകരം പണയം വെച്ച് വായ്പ എടുക്കുന്നതിനാണ് മുൻഗണന. ഉടമസ്ഥാവകാശം നിലനിർത്തിക്കൊണ്ട് തന്നെ പണം കണ്ടെത്താൻ ഇതിലൂടെ കഴിയുന്നു.
ലോൺ-ടു-വാല്യൂ (LTV) അനുപാതം കൂടുതലാണ്. മൂല്യത്തിന്റെ 80ശതമാനം വരെ വായ്പ ലഭിക്കുന്നു.

പണയ വായ്പ വർധന
ബാങ്കുകളും എൻബിഎഫ്സികളും സ്വർണപ്പണയ വായ്പാ രംഗത്ത് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്.

വളർച്ചയ്ക്കുള്ള കാരണങ്ങൾ:
റെക്കോഡ് വില വർധന.
ബാങ്കുകളും എൻബിഎഫ്സികളും സുരക്ഷിതമായ വായ്പകളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു.
മൈക്രോഫിനാൻസ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്ക്.
വായ്പാ തുക ചെലവഴിക്കൽ
സ്വർണപ്പണയത്തിലൂടെ ലഭിക്കുന്ന പണം പ്രധാനമായും താഴെ പറയുന്ന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു:
ചെറുകിട ബിസിനസ്: വ്യാപാരികളുടെയും ചെറുകിട ബിസിനസ്സുകാരുടെയും പ്രവർത്തന മൂലധന ആവശ്യങ്ങൾ.
ഗ്രാമീണ ഉപഭോഗം: വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചെലവുകൾ.
അടിസ്ഥാന ആവശ്യങ്ങൾ: വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ സ്വർണത്തെ ആശ്രയിക്കുന്നു.

ഡിമാൻഡിനെ ബാധിക്കും?
സ്വർണവില വർധന ഡിമാൻഡിനെ പ്രതികൂലമായി ബാധിക്കുമെന്ന് യുബിഎസ് വിലയിരുത്തുന്നു. ആഭരണ ഡിമാൻഡിലെ ഇടിവാണ് പ്രധാന കാരണം. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയിലെ സ്വർണ ഡിമാൻഡ് 15 ശതമാനം കുറഞ്ഞ് 670 ടണ്ണാകാൻ സാധ്യതയുണ്ട് (2025ൽ ഇത് 780 ടണ്ണായിരുന്നു).

2027 സാമ്പത്തിക വർഷത്തിൽ ഡിമാൻഡ് 650 ടണ്ണിൽ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭരണങ്ങളേക്കാൾ സ്വർണത്തെ നിക്ഷേപ മാർഗമായി കാണുന്ന രീതി വരും വർഷങ്ങളിൽ വിപണിയിലുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.

X
Top