ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

സ്വര്‍ണ്ണ ഡിസ്‌ക്കൗണ്ട് 9 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: വിവാഹ സീസണ്‍ പ്രമാണിച്ച് സ്വര്‍ണ്ണ വ്യാപാരികള്‍ ഉയര്‍ന്ന കിഴിവ് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.

ഉയര്‍ന്നു നില്‍ക്കുന്ന വില കാരണം ഡിമാന്റ് കുറഞ്ഞതാണ് ഡിസ്‌ക്കൗണ്ട് നല്‍കാന്‍ കാരണമായത്. ഒന്നിലധികം മാസത്തെ ഉയര്‍ന്ന വിലയിലാണ് നിലവില്‍ സ്വര്‍ണമുളളത്.

ഇന്ത്യയിലെ ഡീലര്‍മാര്‍ ഔദ്യോഗിക ആഭ്യന്തര വിലയേക്കാള്‍ ഔണ്‍സിന് 20 ഡോളര്‍ വരെ കിഴിവ് വാഗ്ദാനം ചെയ്തു, കഴിഞ്ഞ ആഴ്ച്ചയിലെ റിപ്പോര്‍ട്ട് അനുസരിച്ച്. ഈ ആഴ്ച സ്വര്‍ണ വില 10 ഗ്രാമിന് 9 മാസത്തേക്ക് 54,348 രൂപയായി ഉയര്‍ന്നിട്ടുണ്ട്. എംസിഎക്‌സ്, ഫ്യൂച്ചറുകള്‍ 0.2% ഉയര്‍ന്ന് 10 ഗ്രാമിന് 54,156 രൂപയായി.

വിവാഹ സീസണായിട്ടും ഡിമാന്റ് ഉയര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. രണ്ട് മാസത്തിനുള്ളില്‍ വില 49000 രൂപയില്‍ നിന്നും 54300 രൂപയായി ഉയര്‍ന്നു. ആഗോള വിപണിയില്‍ ഇന്നലെ സ്വര്‍ണ്ണവില 0.2 ശതമാനം ഉയര്‍ന്ന് 1793.20 ഡോളറായി.

ഫെഡ് നിരക്ക് വര്‍ധനവ് കുറയ്ക്കുമെന്ന അനുമാനമാണ് സ്വര്‍ണ്ണവില ഉയര്‍ത്തുന്നത്. തുടര്‍ന്ന് യുസ് ബോണ്ട് ആകര്‍ഷകമല്ലാതായി. ഇതോടെ സ്വര്‍ണ്ണവില കൂടുകയായിരുന്നു.

X
Top