കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

റെയ്മണ്ട് കണ്‍സ്യൂമര്‍ കെയറിന്റെ എഫ്എംസിജി ബിസിനസ് വാങ്ങി ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്

ന്യൂഡല്‍ഹി: പാര്‍ക്ക് അവന്യൂ, കാമസൂത്ര, ഡിയോഡറന്റ് കെഎസ് സ്പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന റെയ്മണ്ടിന്റെ കണ്‍സ്യൂമര്‍ കെയര്‍ ബിസിനസ്സ് ഏറ്റെടുക്കാന്‍ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് (ജിസിപിഎല്‍).2825 കോടി രൂപയുടേതാണ് കരാര്‍. 2023 മെയ് 10 ന് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

“പാര്‍ക്ക് അവന്യൂ (എഫ്എംസിജി വിഭാഗത്തിനായി), കെഎസ്, കാമസൂത്ര എന്നിവ ഉള്‍പ്പെടുന്ന എഫ്എംസിജി ബിസിനസ്സ് വ്യാപാരമുദ്രകള്‍ക്കൊപ്പം ജിസിപിഎല്ലിന് വില്‍ക്കുകയാണ്,”റെയ്മണ്ട് അറിയിക്കുന്നു.

“ഏറ്റെടുക്കലിലൂടെ ബിസിനസ്സ് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കപ്പെടും, വളര്‍ച്ച മെച്ചപ്പെടും,” ജിസിപിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു. ഡിയോഡറന്റുകള്‍, ലൈംഗിക, വെല്‍നസ് വിഭാഗങ്ങളില്‍ റെയ്മണ്ട് ഒരു പ്രമുഖ സാന്നിധ്യമാണ്.

വളര്‍ന്നുവരുന്ന വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ സാധ്യതയുുണ്ട്. ഇവയില്‍ ഇരട്ട അക്ക മള്‍ട്ടി-ദശക വളര്‍ച്ച പ്രതീക്ഷിക്കുകയാണ് ഗോദ്റേജ്.

X
Top