കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഫിലിപ്പീൻസ് വിമാനത്താവളത്തിന്റെ 40 % ഓഹരികൾ വിറ്റഴിക്കാൻ ജിഎംആർ ഗ്രൂപ്പ്

മുംബൈ: ഫിലിപ്പീൻസിലെ സെബു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 40 ശതമാനം ഓഹരികൾ 1,330 കോടി രൂപയ്‌ക്ക് വിറ്റഴിക്കുമെന്ന് ജിഎംആർ ഗ്രൂപ്പ് വെള്ളിയാഴ്ച അറിയിച്ചു. വിമാനത്താവളം പ്രവർത്തിപ്പിക്കുന്നത് ജിഎംആർ-മെഗാവൈഡ് സെബു എയർപോർട്ട് കോർപ്പറേഷൻ (ജിഎംസിഎസി) ആണ്. ഈ ജിഎംസിഎസിയിൽ ജിഎംആർ എയർപോർട്ട്സ് ഇന്റർനാഷണൽ ബിവിക്ക് (ജിഎഐബിവി) 40 ശതമാനം ഓഹരികൾ ഉണ്ട്.

സെബു വിമാനത്താവളത്തിലെ അവരുടെ ഓഹരികൾ വിറ്റഴിക്കാൻ അബോട്ടിസ് ഇൻഫ്രാക്യാപിറ്റൽ ഇങ്കുമായി (എഐസി) കരാർ ഒപ്പുവച്ച് ജിഎംആർ എയർപോർട്ട്സ് ഇന്റർനാഷണൽ ബിവി (ജിഎഐബിവി). ഫിലിപ്പീൻസ് ആസ്ഥാനമായുള്ള അബോട്ടിസ് ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ വിഭാഗമാണ് എഐസി.

ജിഎംആർ എയർപോർട്ട്സ് ലിമിറ്റഡിനെ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപത്തിന്റെ ഉയർന്ന വരുമാനത്തിനായി ആസ്തികൾ വെട്ടിക്കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഓഹരികൾ വിറ്റഴിക്കുന്നത് എന്ന് ഒരു റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.

2014ലാണ് ജിഎംആർ ഗ്രൂപ്പ് സെബു വിമാനത്താവള പദ്ധതി സ്വന്തമാക്കിയത്. ഈ വിമാനത്താവളത്തിന് പുറമെ ഡൽഹി, ഹൈദരാബാദ്, കർണാടക എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ ജിഎംആർ ഗ്രൂപ്പാണ് നടത്തുന്നത്.

X
Top