‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

38 കോടിയ്ക്ക് ഇറ്റാലിയൻ എഞ്ചിനീയറിംഗ് കമ്പനിയെ ഏറ്റെടുത്ത് ജിഎംഎം പിഫോഡ്‌ലെർ

അഹമ്മദാബാദ്: ഗ്ലാസ് കൊണ്ടുള്ള ഉപകരണ നിർമ്മാതാക്കളായ ജിഎംഎം പിഫോഡ്‌ലെർ ലിമിറ്റഡ്, ഇറ്റലി ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് സെപ്പറേഷൻ ടെക്നോളജി കമ്പനിയായ ഹൈഡ്രോ എയർ റിസർച്ച് ഇറ്റാലിയ (HARI) ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. 4.96 ദശലക്ഷം യൂറോ (ഏകദേശം 38.24 കോടി രൂപ) യ്ക്കാണ് നിർദിഷ്ട ഏറ്റെടുക്കൽ. ഹാരിയുടെ 100 ശതമാനം ഓഹരികൾ ഐൻവെസ്റ് പ്രൈവറ്റ് ഇക്വിറ്റിയിൽ നിന്ന് ഏറ്റെടുക്കുമെന്ന് കമ്പനി ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

നിർദിഷ്ട ഇടപാട് 2022 ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, വെള്ളിയാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 18 ശതമാനം ഉയർന്ന് 1,587 രൂപയിലാണ് വ്യാപരം അവസാനിപ്പിച്ചത്. ഹാരി 2021-ൽ 7.9 മില്യൺ യൂറോയുടെ വാർഷിക വിറ്റുവരവ് രേഖപ്പെടുത്തിയിരുന്നു. ഇറ്റലിയിലെ മിലാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ആധുനിക മെംബ്രൺ സെപ്പറേഷൻ സിസ്റ്റങ്ങൾ ഉപയോഗിച്ച് പ്രോസസ് ആപ്ലിക്കേഷനുകൾക്കായി വിപുലമായ വേർതിരിക്കൽ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു.

പ്ലാന്റ് അധിഷ്‌ഠിത പ്രോട്ടീനുകൾ, ബയോപ്ലാസ്റ്റിക്‌സ്, ലിഥിയം ശുദ്ധീകരണം തുടങ്ങിയ ഉയർന്ന വളർച്ചാ മേഖലകളിൽ ഹാരി അടുത്തിടെ പ്രവേശിച്ചിരുന്നു. അതേസമയം, 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ജിഎംഎം പിഫോഡ്‌ലെർ 61.47 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു.

X
Top