മുംബൈ: പ്രകൃതിദത്ത കല്ലുകള്‍ രൂപപ്പെടുത്തുകയും കൃത്രിമ കല്ലുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന ഗ്ലോബല്‍ സര്‍ഫെയ്‌സസ് പ്രാഥമിക പബ്ലിക് ഓഫറിംഗിന് തയ്യാറെടുക്കുന്നു. ഇതിനായി കമ്പനി സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 85.20 ലക്ഷം ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഫ്രഷ് ഇഷ്യുവും പ്രമോട്ടര്‍മാരുടെ 25.5 ലക്ഷം ഓഹരികള്‍ ഇഷ്യു ചെയ്യുന്ന ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒയില്‍ നടക്കുക.
ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി കമ്പനി പ്രമോട്ടര്‍മാരായ മായങ്ക് ഷാ, സ്വേത ഷാ എന്നിവര്‍ ഓഹരികള്‍ വിറ്റഴിക്കും. ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക ദുബായിയില്‍ കമ്പനിയുടെ നിര്‍ദ്ദിഷ്ട സൗകര്യങ്ങള്‍ പണിതുയര്‍ത്താന്‍ ചെലവഴിക്കുമെന്ന് ഡിആര്‍ച്ച്പി പറയുന്നു. 2022 സാമ്പത്തിക വര്‍ഷം കമ്പനി 35.63 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
2021 സാമ്പത്തികവര്‍ഷത്തില്‍ ഇത് 33.93 കോടി രൂപയാണ്. മൊത്തം വരുമാനം 2022 സാമ്പത്തികവര്‍ഷത്തില്‍ 198.35 കോടി രൂപയും 2021 സാമ്പത്തികവര്‍ഷത്തില്‍ 179 കോടി രൂപയുമാണ്. യൂണിസ്റ്റോണ്‍ കാപിറ്റലാണ് ഐപിഒ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്ന് ഡിആര്‍ച്ച്പി പറയുന്നു.