ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ധാന്യക്കരാറില്‍ നിന്ന് റഷ്യ പിന്‍വാങ്ങി; ആഗോള ഭക്ഷ്യ സുരക്ഷ പ്രതിസന്ധിയില്‍

ലണ്ടന്‍: വിളകള്‍ കയറ്റുമതി ചെയ്യാന്‍ ഉക്രെയ്‌നെ അനുവദിക്കുന്ന കരാറില്‍ നിന്ന് റഷ്യ പിന്‍വാങ്ങി.നിരാലംബരായ നിരവധി പേര്‍ക്ക് ഭക്ഷ്യധാന്യങ്ങളെത്തിക്കാന്‍ സഹായകരമായ കരാറാണ് റഷ്യയുടെ നീക്കം മൂലം അസാധുവായതെന്ന് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ആഗോള ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായേക്കും.

പണപ്പെരുപ്പം വര്‍ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍ മാര്‍ച്ചില്‍ സംഭവിച്ചതുപോലെ വിലനിലവാരം കുതിച്ചുയരില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഉക്രെയ്ന്‍ ഉത്പാദന ശേഷി വീണ്ടെടുത്തിട്ടില്ലെന്ന് ഇതിനോടകം വ്യക്തമായതാണ് കാരണം.

അതുകൊണ്ടുതന്നെ മറ്റ് ഉത്പാദകര്‍ ബദല്‍ ക്രമീകരണങ്ങള്‍ നടത്തിയെന്ന് ഇര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡേവിഡ് ലാബോര്‍ഡ് പറയുന്നു. കരാര്‍ സംരക്ഷിക്കാന്‍ ഐക്യരാഷ്ട്രസഭ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈയിലുണ്ടാക്കിയ കരാറാണ് പാതിവഴിയില്‍ അവസാനിച്ചത്. ഗോതമ്പ് വില മയപ്പെടുത്താന്‍ ഇതു വഴി സാധിച്ചിരുന്നു.അതിന് മുന്‍പ് റെക്കോര്‍ഡ് ഉയരത്തിലായിരുന്നു വിലയുണ്ടായിരുന്നത്.

X
Top