Alt Image
ആപ്പിള്‍ എയര്‍പോഡ്‌സിനുള്ള ഘടകങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നുംവിദേശ നാണ്യ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും ഉയര്‍ന്നു25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന പ്രതീക്ഷിച്ച് റോയിട്ടേഴ്‌സ് പോള്‍കേന്ദ്ര ഇടപെടൽ: ഗോതമ്പിന്റെ മൊത്തവില കുറയുന്നുകേന്ദ്ര ബഡ്‌ജറ്റ് 2023-24: ഇളവുകൾ ഉന്നമിട്ട് ആദായനികുതി

ആഗോള സമ്പദ്‌വ്യവസ്ഥ കടുത്ത തിരിച്ചടി നേരിടുകയാണെന്ന് ലോകബാങ്ക്

ന്യൂഡല്‍ഹി: ആഗോള സമ്പദ്‌വ്യവസ്ഥ കനത്ത തിരിച്ചടി നേരിടുകയാണെന്ന് ലോകബാങ്ക്. വിദ്യാഭ്യാസ നഷ്ടം, ആഗോള പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, മറ്റ് ആഗോള വെല്ലുവിളികള്‍ എന്നിവ കോവിഡ് പ്രത്യാഘാതങ്ങള്‍ തുടരുന്നുവെന്നതിന്റെ സൂചനയാണ്. വലിയ മൂന്ന് സമ്പദ്വ്യവസ്ഥകള്‍-യുഎസ്,ചൈന,യൂറോപ്പ്- എന്നിവിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു.

അതുകൊണ്ടുതന്നെ ഒരു ചെറിയ ആഘാതം പോലും ലോകത്തെ മാന്ദ്യത്തിലേയ്ക്ക് വീഴ്ത്തും, ലോകബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടിയിട്ടുണ്ട്.ഉക്രെയ്‌നിലെ യുദ്ധം, ഉയര്‍ന്ന പണപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ കാര്‍ഷികോത്പന്നങ്ങളുടെയും വളങ്ങളുടേയും വില വര്‍ധിപ്പിച്ചതോടെയാണ് ഇത്.

പതിറ്റാണ്ടുകളായി നടന്ന ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ക്ക് കോവിഡ് -19 പാന്‍ഡെമിക് വലിയ തിരിച്ചടിയായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ദുരിതം വിതയ്ക്കുന്നു. വീണ്ടെടുക്കല്‍ അകലെയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2022 അവസാനത്തില്‍ 685 ദശലക്ഷം ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലുള്ളത്. രണ്ട് ദശകത്തിലെ ഏറ്റവും മോശം വര്‍ഷങ്ങളില്‍ രണ്ടാം സ്ഥാനത്താണ് 2022. ആദ്യ സ്ഥാനത്ത് 2020 ആണ്.

വികസ്വര രാജ്യങ്ങളുടെ കടപ്രതിസന്ധി രൂക്ഷമാകുകയും 60 ശതമാനം ദരിദ്രരാജ്യങ്ങള്‍ കടക്കെണിയിലോ അപകടത്തിലോ ചാടുകയും ചെയ്തു. റിയാലിറ്റി മേഖലയുടെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വളര്‍ച്ച അനുമാനം ലോകബാങ്ക് വെട്ടിക്കുറച്ചു. 4.3 ശതമാനത്തില്‍ നിന്നും 2.7 ശതമാനമാക്കിയാണ് ചൈനയുടെ വളര്‍ച്ച കുറച്ചത്.

X
Top