വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്എൽപിജി സിലിണ്ടർ ‘കുറഞ്ഞവിലയ്ക്ക്’ വിറ്റഴിച്ചു; എണ്ണക്കമ്പനികൾ നേരിട്ട സംയോജിത നഷ്ടം 40,000 കോടിഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ഇതിനകം നിര്‍മ്മാണം തുടങ്ങിയത് 31,429.15 കോടിയുടെ നിക്ഷേപ പദ്ധതികൾക്രൂഡ്ഓയില്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യം 74 ലക്ഷം കോടി രൂപ

അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതി: കേരളം വീണ്ടും കേന്ദ്രത്തെ സമീപിച്ചേക്കും

കൊച്ചി: അയ്യമ്പുഴയിലെ നിർദിഷ്ട ഗ്ലോബൽ സിറ്റി പദ്ധതി കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനം വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിച്ചേക്കും.

വൻകിട പദ്ധതിയായ വ്യവസായ ഇടനാഴിയിൽ ഉൾപ്പെട്ടാൽ ഗ്ലോബൽ സിറ്റി, ആഗോള ഹൈടെക് വ്യവസായ നഗരമായി വളരാനുള്ള സാധ്യത പരിഗണിച്ചാണിത്. ഗ്ലോബൽ സിറ്റിക്കായി കണ്ടെത്തിയ 358 ഏക്കർ സ്ഥലം ഏറ്റെടുക്കുകയും പദ്ധതിയുടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്ത ശേഷമാകും കേന്ദ്ര സർക്കാരിനെ വീണ്ടും സമീപിക്കുക.

∙ ‘ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ’
ഗ്ലോബൽ സിറ്റിയെ ഇടനാഴിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രാഥമിക അനുമതി നൽകിയെങ്കിലും പിന്നീട് ഒഴിവാക്കിയതു തിരിച്ചടിയായിരുന്നു. പദ്ധതി ഉപേക്ഷിക്കില്ലെന്നും സ്വന്തം നിലയ്ക്കാണെങ്കിലും നടപ്പാക്കുമെന്നാണു സംസ്ഥാന സർക്കാർ നിലപാട്.

ഫിനാൻസ്, ടെക്നോളജി കമ്പനികൾ ഉൾപ്പെടുന്ന ‘ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ’ (ജിസിസി) ആയി ഗ്ലോബൽ സിറ്റിയെ വികസിപ്പിക്കാനാണ് ആലോചന. വ്യവസായ ഇടനാഴിയിൽ ഉൾപ്പെടുത്തിയാൽ വൻകിട ആഗോള കമ്പനികളെ ആകർ‌ഷിക്കാനാകുമെന്നതാണു കേന്ദ്ര സർക്കാരിനെ വീണ്ടും സമീപിക്കാനുള്ള നീക്കത്തിനു പിന്നിൽ.

ഇടനാഴി പദ്ധതിയുടെ മാനദണ്ഡങ്ങൾ പ്രകാരമാണു ഗ്ലോബൽ സിറ്റിക്കായി നേരത്തെ സ്ഥലമെടുപ്പ് നടപടികൾ ആരംഭിച്ചത്. ഇടനാഴിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ നിബന്ധനകളിൽ മാറ്റം വരുമെന്നതിനാലാണു സ്ഥലം ഏറ്റെടുക്കലും പണം നൽകുന്നതും വൈകുന്നത്.

സ്ഥലം ഉടമകളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.

∙ ‘ഒഴിവാക്കൽ സാങ്കേതിക കാരണത്താൽ’
ഗ്ലോബൽ സിറ്റിയെ ഇടനാഴിയിൽ നിന്ന് ഒഴിവാക്കിയതു സാങ്കേതിക കാരണങ്ങളാലാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. കേന്ദ്രം അനുവദിച്ച 12 ക്ലസ്റ്ററുകളും നിർമാണ, സംസ്കരണ വ്യവസായങ്ങളുമായി ബന്ധപ്പെട്ടതാണ്.

ഗ്ലോബൽ സിറ്റി ഹൈടെക് ഫിനാൻസ് – ടെക്നോളജി പദ്ധതിയാണ്. കേന്ദ്രം മാനുഫാക്ചറിങ്ങിനു മുൻഗണന നൽകിയതിനാൽ ഗ്ലോബൽ സിറ്റി പദ്ധതി ഒഴിവാക്കപ്പെട്ടെങ്കിലും ഭാവിയിൽ അനുമതി നൽകാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

X
Top