ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ശ്രീ സിമന്റ്‌സ് നാലാംപാദം: തണുപ്പന്‍ പ്രതികരണവുമായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ട് അടുത്ത ദിവസം ശ്രീമന്റ്‌സ് ഓഹരി ഉയര്‍ന്നു. ആദ്യസെഷനില്‍ താഴ്ച വരിച്ച സ്‌റ്റോക്ക് അവസാന സെഷനില്‍ വീണ്ടെടുപ്പ് നടത്തുകയായിരുന്നു. 1.21 ശതമാനം ഉയര്‍ന്ന് 24765.80 രൂപയിലാണ് ക്ലോസിംഗ്.

ആഗോള ബ്രോക്കറേജ് സ്ഥാപനം മോര്‍ഗന്‍ സ്റ്റാന്‍ലി, 25600 രൂപ ലക്ഷ്യവിലയോട് കൂടിയ ഈക്വല്‍ വെയ്റ്റ് റേറ്റിംഗ് സ്‌റ്റോക്കിന് നല്‍കുന്നു.21850 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി ഹോള്‍ഡ് ചെയ്യാനാണ് ജെഫറീസ് നിര്‍ദ്ദേശം.546.2 കോടി രൂപയാണ് കമ്പനി നാലാംപാദത്തില്‍ രേഖപ്പെടുത്തിയ അറ്റാദായം.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 15.3 ശതമാനം കുറവ്. സ്റ്റാന്റലോണ്‍ വരുമാനം 16.7 ശതമാനം ഉയര്‍ന്ന് 4785 കോടി രൂപയായി. 55 രൂപ രണ്ടാം ഇടക്കാല ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

എബിറ്റ 2 ശതമാനം താഴ്ന്ന് 1027.72 കോടി രൂപയായപ്പോള്‍ എപിഎസ് 178..82 രൂപയില്‍ നിന്നും 151.39 രൂപയിലേയ്ക്ക് താഴ്ന്നു.

X
Top