അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഐപിഒയ്ക്ക് അനുമതി തേടി ഗ്ലാസ് വാള്‍ സിസ്റ്റംസ്

മുംബൈ: ഫസാഡ് സൊല്യൂഷന്‍സ് പ്രൊവൈഡര്‍ ഗ്ലാസ് വാള്‍ സിസ്റ്റംസ് ഇന്ത്യ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചു. ഇന്ത്യ ബിസിനസ് എക്‌സലന്‍സ് ഫണ്ട് (ഐബിഇഎഫ്), വിസ്ട്ര ഐടിസിഎല്‍ എന്നിവ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്എസ്) 60 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവുമാണ് കമ്പനി നടത്തുക.

ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക പുതിയ യൂണിറ്റ് സ്ഥാപിക്കാനും മറ്റ് പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫസാഡ് സൊല്യൂഷന്‍സ് പ്രൊവൈഡറാണ് കമ്പനി.

ഇതുവരെ 150 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി. ഓഗസ്റ്റ് വരെയുള്ള ഓര്‍ഡര്‍ ബുക്ക് 422 കോടി രൂപയുടേതാണ്. ഇതില്‍ 135.5 കോടി രൂപയുടെ അന്തര്‍ദ്ദേശീയ ഓര്‍ഡറുകള്‍ ഉള്‍പ്പെടുന്നു.

2025 സാമ്പത്തികവര്‍ഷത്തെ അറ്റാദായം  266.5 ശതമാനമുയര്‍ന്ന് 43.8 കോടി രൂപ. വരുമാനം 13.3 ശതമാനമിടിഞ്ഞ് 244.8 കോടി രൂപ.

X
Top