ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ചൈനീസ് പ്രമോട്ടര്‍ സാമ്പത്തിക പ്രതിസന്ധിയില്‍, താഴ്ച വരിച്ച് ഗ്ലാന്‍ഡ് ഫാര്‍മ

മുംബൈ: പ്രമോട്ടര്‍മാരായ ചൈനീസ് കമ്പനി സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത് ഗ്ലാന്‍ഡ് ഫാര്‍മ ഓഹരിയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച 4.37 ശതമാനം ഇടിവ് നേരിട്ട ഓഹരി കഴിഞ്ഞ മൂന്ന് സെഷനുകളില്‍ 23 ശതമാനം താഴ്ചവരിച്ചു. 57.86 ശതമാനം ഓഹരി പങ്കാളിത്തം വഹിക്കുന്ന ഫോസന്‍ ഫാര്‍മ ഇന്‍ഡസ്ട്രിയല്‍ പിടിഇ ഓഹരികള്‍ വിറ്റഴിച്ചേക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രകടനത്തെ ബാധിക്കുന്നത്.

ഫോസന്‍ ഫാര്‍മയുടെ പാരന്റിംഗ് കമ്പനിയായ ഫോസന്‍ ഇന്റര്‍നാഷണല്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ഏജന്‍സികള്‍ അവരുടെ ക്രെഡിറ്റ് റേറ്റിംഗ് ‘ജങ്ക്’ ലേയ്ക്ക് താഴ്ത്തിയതിനെ തുടര്‍ന്നാണിത്. റിയല്‍ എസ്റ്റേറ്റ് വിപണിയിലെ കൊടുങ്കാറ്റ് സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിലേയ്ക്ക് വ്യാപിച്ചതാണ് ഫോസന്‍ ഇന്റര്‍നാഷണലിന് വിനയാകുന്നത്.

സെപ്തംബര്‍പാദ അറ്റാദായം 20 ശതമാനം കുറഞ്ഞ് 241 കോടി രൂപയായതും ഓഹരിയുടെ പ്രകടനത്തെ ബാധിച്ചു. വരുമാനം 3 ശതമാനം ഇടിവ് നേരിട്ട് 1044 കോടി രൂപയുമായി. ബ്രോക്കറേജ് സ്ഥാപനമായ ജെഫരീസ് റേറ്റിംഗ് ഹോള്‍ഡിലേയ്ക്ക് താഴ്ത്തിയിട്ടുണ്ട്.

ലക്ഷ്യവില 21 ശതമാനം കുറച്ച് 2241 രൂപയുമാക്കി. യുഎസ്, യൂറോപ്പ് കുത്തിവെപ്പ് വിപണിയിലെ ശക്തമായ സാന്നിധ്യമാണ് ഗ്ലാന്‍ഡ് ഫാര്‍മ.

X
Top