കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ജൈടെക്സ് എക്സ്പോ: 40 സ്റ്റാർട്ടപ്പുകൾക്ക് 130 കോടിയുടെ ബിസിനസ് നേട്ടം

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷന്റെ (കെഎസ്‌യുഎം) നേതൃത്വത്തിൽ ദുബായ് ജൈടെക്സ് എക്സ്പോയിൽ പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാർട്ടപ്പുകൾക്ക് 130 കോടി രൂപയുടെ ബിസിനസ് നേട്ടം. ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനും സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുന്നതായിരുന്നു ജൈടെക്സ്.

കേരളത്തിൽ നിന്നുള്ള എജ്യുടെക്, സൈബർ സുരക്ഷ, സംരംഭകടെക്, അഗ്രിടെക്, ഇൻറർനെറ്റ് ഓഫ് തിങ്സ്, മീഡിയ ടെക്, ഹെൽത്ത് ടെക്, ഫിൻടെക്, ഇൻഷുറൻസ് ടെക്, കൺസ്യൂമർ ടെക് എന്നീ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ ജൈടെക്സിൽ പങ്കെടുത്തിരുന്നു.

യുഎഇ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ എൻആർഐകൾ, നിക്ഷേപകർ, ഭരണകർത്താക്കൾ എന്നിവരുമായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കു ബന്ധം സ്ഥാപിക്കുന്നതിനായുള്ള ഇന്ത്യ സ്റ്റാർട്ടപ്പ് കോൺഫ്ലുവൻസിലും കെഎസ്‌യുഎം പ്രതിനിധി സംഘം പങ്കെടുത്തു.

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വളരെയധികം പ്രയോജനം ചെയ്ത ജൈടെക്സിൽ തുടർന്നും സ്റ്റാർട്ടപ്പുകളെ പങ്കെടുപ്പിക്കുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു.

X
Top