ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഗീതാ ഗോപിനാഥ്

ന്യൂയോര്‍ക്ക്: ആഗോള വ്യാപാരത്തിലും ധനകാര്യത്തിലും യുഎസ് ഡോളര്‍ ആധിപത്യം തുടരുമെന്ന് ഐഎംഎഫ് മുന്‍ ചീഫ് ഇക്കണോമിസ്റ്റും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറുമായ ഗീത ഗോപിനാഥ്. യുഎസ് ഡോളറിന്റെ മേധാവിത്തത്തിന് കാരണം അതിന്റെ സാമ്പത്തിക സ്വാധീനമോ ചരിത്രപരമായി അത് നിലനിര്‍ത്തുന്ന പിന്തുണയോ ജനങ്ങളുടെ മുന്‍വിധിയോ അല്ല, മറിച്ച് ഫെഡറല്‍ റിസര്‍വ്, റെഗുലേറ്ററി സ്ഥാപനങ്ങള്‍, നിയമ ചട്ടക്കൂട് തുടങ്ങിയ ശക്തമായ യുഎസ് സംവിധാനങ്ങളും, സജീവമായ ഇക്വിറ്റി വിപണി,  നിയമവ്യവസ്ഥ, അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് അവ നല്‍കുന്ന സുരക്ഷിതത്വം എന്നിവയുമാണ്.

വിലകളില്‍ അസ്ഥിരത സൃഷ്ടിക്കാതെ യുഎസ് വിപണികളില്‍ ആസ്തികള്‍ വേഗത്തില്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. അതേസമയം വ്യാപാര അസന്തുലിതാവസ്ഥ മറ്റ് കറന്‍സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

ആഗോളതലത്തില്‍ സ്വീകാര്യത ലഭിക്കാത്ത സാഹചര്യത്തില്‍ മൂലധന ഒഴുക്ക്, ബാഹ്യ ധനസഹായത്തിലെ മാറ്റം എന്നിവ അവയെ ബാധിക്കും.  പല സമ്പദ് വ്യവസ്ഥകളും വലിയ തോതില്‍ വ്യാപാരം നടത്തുന്നുണ്ടെങ്കിലും തദ്ദേശീയ കറന്‍സികളിലെ ഇടപാടുകള്‍ പരിമിതമാണ്.

കരുതല്‍ ധനത്തിലും വ്യാപാരത്തിലും മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും ഈ കറന്‍സികള്‍ ഉപയോഗപ്പെടുത്തുന്നില്ല.  സാമ്പത്തിക ആഘാതങ്ങളെ ആഗിരണം ചെയ്യാന്‍ ഡോളര്‍ രാജ്യങ്ങളെ സഹായിക്കുന്നുവന്നും അത് വഴി നയരൂപീകരണം എളുപ്പമാകുന്നുവെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ഹാര്‍വാര്‍ഡില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് നിലവില്‍ അവര്‍.

X
Top