ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഗില്‍റ്റ് ഫണ്ടുകളിലേയ്ക്കുള്ള നിക്ഷേപം വര്‍ധിച്ചു

ന്യൂഡല്‍ഹി: 2023 ജൂണില്‍ ഗില്‍റ്റ് ഫണ്ടുകളുടെ യൂണിറ്റുകള്‍ക്ക് ആവശ്യക്കാരേറി. 396 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഗില്‍റ്റ് ഫണ്ടുകള്‍ കഴിഞ്ഞമാസം ആകര്‍ഷിച്ചത്. 2023 മെയ് മാസത്തില്‍ 127 കോടി രൂപയായിരുന്നു അറ്റ നിക്ഷേപം.

10 വര്‍ഷ ബെഞ്ച്മാര്‍ക്ക് യീല്‍ഡ് 7.42 ശതമാനമായി ഉയര്‍ന്നതോടെയാണ് ദീര്‍ഘകാല ഗില്‍റ്റ് ഫണ്ടുകള്‍ക്ക് ആവശ്യക്കാരേറിയത്.അതേസമയം ജൂലൈ 10 ന് 7.16 ശതമാനമാണ് യീല്‍ഡ്. 2023 മാര്‍ച്ചില്‍ അറ്റനിക്ഷേപം 4,430 കോടി രൂപയായിരുന്നു.

ദീര്‍ഘകാല മൂലധന നേട്ടത്തിന് 20 ശതമാനം ഇന്‍ഡെക്സേഷന്‍ ആനുകൂല്യവും ഇളവ് നികുതി നിരക്കും 2023 മാര്‍ച്ച് 31 ന് അവസാനിച്ചു. പല നിക്ഷേപകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിച്ചു.ഇതാണ് മാര്‍ച്ചില്‍ നിക്ഷേപം കൂടാന്‍ കാരണം.

വാല്യൂ റിസര്‍ച്ച് അനുസരിച്ച് 2023 ജൂലൈ 10 ന് അവസാനിച്ച കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഗില്‍റ്റ് ഫണ്ടുകള്‍ 6.89 ശതമാനം വരുമാനമാണ് നല്‍കിയത്.ഗില്‍റ്റ് ഫണ്ടുകള്‍ക്ക് നിക്ഷേപം ലഭിക്കുന്നുണ്ടെങ്കിലും, മൂലധന നേട്ടങ്ങളിലൂടെ ഈ ഫണ്ടുകളില്‍ നിന്ന് വേഗത്തില്‍ പണം ലഭിക്കാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നു. അതേസമയം ദീര്‍ഘകാല നിക്ഷേപം അഭികാമ്യമാണ്.

X
Top