
മുംബൈ: ബെർട്ടൽസ്‌മാൻ ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ്‌സും അമിക്കസ് ക്യാപിറ്റൽ പാർട്‌ണേഴ്‌സും ചേർന്ന് നയിച്ച ഒരു ഫണ്ടിംഗ് റൗണ്ടിൽ 120 കോടി രൂപ സമാഹരിച്ച് എന്റർപ്രൈസ് ഗിഗ് സ്റ്റാർട്ടപ്പായ അവിൻ. മൈനവി കോർപ്പറേഷൻ, യൂണിറ്റ് വെഞ്ചേഴ്‌സ്, മൈക്കൽ & സൂസൻ ഡെൽ ഫൗണ്ടേഷൻ (എംഎസ്‌ഡിഎഫ്) തുടങ്ങിയ നിലവിലുള്ള നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.
സാങ്കേതിക കഴിവുകൾ വർധിപ്പിക്കാനും യുഎസ്, മിഡിൽ ഈസ്റ്റ് വിപണികളിലേക്ക് ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കാനും സാങ്കേതികവിദ്യയും ഉൽപ്പന്ന ടീമുകളും വർദ്ധിപ്പിക്കാനും സ്റ്റാർട്ടപ്പ് ഫണ്ട് ഉപയോഗിക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വരുമാനത്തിൽ 10 മടങ്ങ് വളർച്ച കൈവരിച്ചതായി സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.
150 കോടി രൂപയുടെ വാർഷിക വരുമാന നിരക്കുള്ള സ്റ്റാർട്ടപ്പ്, കഴിഞ്ഞ വർഷം എംഎസ്ഡിഎഫ്, യൂണിറ്റ്സ് വെഞ്ചേഴ്സ്, ലുമിസ് പാർട്ണർസ്, വർക്ക്10എം, ഈഗിൾ 10 വെഞ്ചേഴ്‌സ്, ബ്ലാക്‌സോയിൽ, സ്ട്രിഡ് വെഞ്ചേഴ്‌സ് എന്നിവയിൽ നിന്ന് 7.3 ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ് സമാഹരിച്ചിരുന്നു.