8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

മാർ അത്തനേഷ്യസ് എൻജിനീയറിങ്ങ് കോളേജിൽ ‘ഗേളത്തൺ 2023’; രജിസ്‌ട്രേഷൻ ആരംഭിച്ചു

കോതമംഗലം: മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിലെ ഗൂഗിൾ ഡെവലപ്പേഴ്‌സ് സ്റ്റുഡന്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സോഷ്യൽ ഹാക്കത്തോൺ ഇവന്റായ ‘ഗേളത്തൺ 2023’ രജിസ്‌ട്രേഷൻ ആരംഭിച്ചു.

മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന മൾട്ടിപ്പിൾ റൗണ്ട് ഗേളത്തൺ ഇവന്റ് മാർച്ച് 4 ന് തുടങ്ങി മാർച്ച് 25 ന് അവസാനിക്കും. ‘ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ സ്ത്രീകളുടെ മുന്നേറ്റം സാധ്യമാക്കുക’ എന്ന ലക്ഷ്യം കൈവരിക്കാൻ സഹായകമായ ആശയങ്ങളുടെ രൂപീകരണവും സമന്വയവുമാണ് ഗേളത്തൺ ലക്ഷ്യമിടുന്നത്.

ഫെബ്രുവരി 17 ന് ആരംഭിച്ച രജിസ്ട്രേഷൻ മാർച്ച് 1 ന് അവസാനിക്കും. ഓൺലൈൻ ഡെവലപ്മെന്റ് ഫേസിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ടീമുകളെ മാർച്ച് 2ന് പ്രഖ്യാപിക്കും.

മാർച്ച് 4 മുതൽ ‘ഗേളത്തൺ’ ഓൺലൈൻ ഡെവലപ്മെന്റ് ഫേസിന് തുടക്കമാകും. ഫൈനൽ പ്രസന്റേഷൻ മാർച്ച് 25 ന് നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന 20 ടീമുകളിലായി 80 മത്സരാർത്ഥികൾ മൂന്നാഴ്‌ച നടക്കുന്ന ഓൺലൈൻ ഡെവലപ്മെന്റ് ഫേസിന്റെ ഭാഗമാകും.

വിജയികൾക്ക് ക്യാഷ് അവാർഡും മുൻനിര ടെക്‌നോളജി കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങളും ലഭിക്കും. കൽക്കിടെക്, ടെക്മാഗി, ടെക്‌ജെൻഷ്യ എന്നിവരാണ് ഗേളത്തൺ ഇവന്റിന്റെ സ്‌പോൺസർമാർ.

ഗൂഗിൾ ഡെവലപ്പേഴ്‌സ് ഗ്രൂപ്പ് കൊച്ചിൻ, പെഹിയ ഫൗണ്ടേഷൻ, വിമൻ ടെക്മേക്കേഴ്‌സ് കൊച്ചിൻ എന്നിവർ കമ്മ്യൂണിറ്റി പാർട്ണർമാരും അഗ്രിവേറ്റർ, റ്റാറ്റോസ് എന്നിവർ ഇൻഡസ്ട്രി പാർട്ണർമാരുമാണ്.

ഗേളത്തൺ വെബ്‌സൈറ്റ്: https://girlathon.in/

X
Top