എൽപിജി, ക്രൂഡ് ഓയിൽ കപ്പലുകൾ കൊച്ചിയിൽവ്യാവസായിക ഉത്പാദനം ഉയര്‍ന്നുപശ്ചിമേഷ്യൻ യുദ്ധം: സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ ഒരുങ്ങുന്നുആഗോള വിപണിയില്‍ അലുമിനിയം വില കുതിച്ചുയരുന്നുരാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല; ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

മാനസികാരോഗ്യമുയര്‍ത്തുന്ന അന്തരീക്ഷത്തിന് പ്രധാന്യം നല്‍കി പുതുതലമുറ ജീവനക്കാര്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന ശമ്പളത്തിന്റെ പ്രലോഭനം 1990 ന് ശേഷം ജനിച്ച പുതുതലമുറയെ ആകര്‍ഷിക്കുന്നില്ല. ജോലിസ്ഥലം മാനസികാരോഗ്യത്തെയും ഉള്‍ക്കൊള്ളലിനെയും വിലമതിക്കുന്നുവെങ്കില്‍ ശമ്പളത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഈ തലമുറ തയ്യാറാണെന്ന് ആര്‍പിജി ഗ്രൂപ്പ് നടത്തിയ ഒരു പഠനം വെളിപ്പെടുത്തി.

1990 കളുടെ അവസാനത്തിനും 2010 കളുടെ തുടക്കത്തിനും ഇടയില്‍ ജനിച്ച ആളുകളില്‍ ഭൂരിഭാഗവും ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യം’ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്ത 64% പേര്‍ക്ക്, ഫ്ലെക്സിബിള്‍ വര്‍ക്ക് ഓപ്ഷനുകളാണ് പ്രിയം. തൊഴില്‍ അന്തരീക്ഷം വിഷലിപ്തമാണെന്ന് കണ്ടെത്തിയാല്‍, ജോലി രാജിവയ്ക്കാന്‍ അവര്‍ക്ക് മടിയില്ല. ആധികാരികത, സ്വയംഭരണം, വ്യക്തമായ മൂല്യങ്ങള്‍, തുല്യത, ന്യായം, വഴക്കം എന്നിവയെല്ലാം ജോലിസ്ഥലത്ത് ഇവര്‍ ആഗ്രഹിക്കുന്നു.

“ചുറ്റുമുള്ള തകര്ന്ന വ്യവസ്ഥിതിയെ പരിഷ്‌കരിക്കാനുള്ള ദൗത്യത്തിലാണ് അവര്. ‘ഡ്രസ് കോഡ് ഇല്ല.ഉന്നത മാനേജ്മെന്റുമായുള്ള വ്യക്തിപരമായ ബന്ധം, ലിംഗ നിഷ്പക്ഷ ശുചിമുറികള്‍, കരച്ചില്‍ / ധ്യാന മുറികള്‍ എന്നിവ ഉള്‍പ്പെടുന്ന ആവശ്യങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തതയുണ്ട്,” പഠനം പറയുന്നു.

X
Top