സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31

കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ ദിവസം മുതൽ പ്രദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇതുമായി ബന്ധപ്പെട്ട മെസേജുകൾ വന്നതോടെയാണ് ഗ്യാസ് ഏജൻസികളിൽ വലിയ തിരക്കായി.

ഗ്യാസ് ആരുടെ പേരിലാണോ അയാൾ ആണ് ഏജൻസിയിൽ എത്തേണ്ടത്. ഗ്യാസ് കണക്ഷൻ ബുക്കും ആധാർ കാർഡും കെെവശം ഉണ്ടായിരിക്കണം. തുടർന്ന് കൈവിരൽ പതിപ്പിക്കണം. പഴയ കണക്ഷണൻ ഉള്ളവർ ആണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്.

പുതിയ കണക്ഷൻ എടുക്കുമ്പോൾ ആധാർ നൽകേണ്ടതിനാൽ ബന്ധിപ്പിക്കുന്ന കാര്യത്തിൽ വലിയ പ്രശ്നം വരില്ല.

മാർച്ച് 31 ന് മുമ്പായി ആധാറുമായി ഗ്യാസ് കണക്ഷൻ ബന്ധിപ്പിക്കണം. ഇന്നു മുതൽ അവധിയാണ്. അതിൽ കഴിഞ്ഞ ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കേന്ദ്ര സർക്കാരിന്‍റെ ഉത്തരവ് പ്രകാരം ഭാരത്പെട്രോളിയം ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതനുസരിച്ചാണ് ആധാറും ഗ്യാസ് ബുക്കും തമ്മിൽ ബന്ധിപ്പിച്ച് കൈവിരൽ പതിപ്പിക്കുന്നത്. മുമ്പ് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ട്.

പഴയ കണക്ഷൻ ഉള്ളവർ പലരും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല അവർക്ക് വേണ്ടിയായിരിക്കും പുതിയൊരു നിർദ്ദേശം എത്തിയിരിക്കുന്നത് എന്ന് കൊച്ചി കളമശ്ശേരി ഗ്യാസ് വിതരണ ഏജൻസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കണക്ഷൻ വിദേശത്തുള്ള ആളിന്‍റെ പേരിൽ ആണെങ്കിൽ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദ്ദേശം.

ആരുടെ പേരിലേക്കാണ് മാറ്രുന്നത് എങ്കിൽ അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷൻകാർഡ്, ആധാർ എന്നിവ കൊണ്ടുവരണം.

X
Top