
ന്യൂഡല്‍ഹി: യുഎസ് എല്‍എന്‍ജി (ദ്രവീകൃത പ്രകൃതി വാതകം) പദ്ധതികളില്‍ പങ്കാളിത്തം നേടാന്‍ ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ഗെയില്‍ ശ്രമിക്കുന്നു. ഗ്യാസ് ട്രാന്‍സ്മിഷന്‍ അളവ് വിപുലീകരിക്കുകയാണ് ലക്ഷ്യം.
കമ്പനി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അതിന്റെ നെറ്റ്വര്‍ക്ക്, നഗര വാതക നെറ്റ്വര്‍ക്കുകള്‍, പെട്രോകെമിക്കല്‍ ശേഷി എന്നിവ വിപുലീകരിക്കുന്നതിന് 30,000 കോടി രൂപ ചെലവഴിക്കും.
ചെയര്‍മാന്‍ സന്ദീപ് കുമാര്‍ ഗുപ്തയാണ് ഇക്കാര്യം പറഞ്ഞത്. ഓഹരി ഉടമകളോട് സംസാരിക്കുകയായിരുന്നു ഗുപ്ത. ഗ്രീന്‍ലൈന്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് ഗെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാരം വഹിക്കുന്ന വാണിജ്യ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എല്‍എന്‍ജി നിര്‍മ്മാണത്തില്‍ മുന്‍നിരയിലാണ് ഗ്രീന്‍ലൈന്‍. യുഎസില്‍ നിന്ന് എല്‍എന്‍ജി ലിക്വിഫിക്കേഷന്‍ ടെര്‍മിനലില്‍ ഓഹരികള്‍ വാങ്ങുന്നതിനായി ഇന്‍ഫര്‍മേഷന്‍ ഓഫര്‍ (CHsF) നല്‍കിയിട്ടുണ്ടെന്നും ഗുപ്ത പറഞ്ഞു.
ദീര്‍ഘകാല കരാറുകള്‍ക്കായി പ്രധാന ദാതാക്കളുമായി ചര്‍ച്ച നടത്തിവരികയാണ്.
പുതിയ ഫീല്‍ഡുകളില്‍ നിന്നുള്ള വാതകവും വരാനിരിക്കുന്ന എല്‍എന്‍ജി ഇറക്കുമതി ടെര്‍മിനലുകളും ഗെയില്‍ അതിന്റെ പൈപ്പ്‌ലൈന്‍ നെറ്റ്വര്‍ക്കിലേക്ക് ബന്ധിപ്പിക്കുന്നു.
പത്ത് വര്‍ഷത്തിനുള്ളില്‍ ആഗോള പെട്രോകെമിക്കല്‍ മേഖലയില്‍ ഇന്ത്യന്‍ സംഭാവന 10 ശതമാനമാകും. ജെബിഫ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിനെ ഗെയില്‍ ഈയിടെ ഏറ്റെടുത്തിട്ടുണ്ട്.
കൂടാതെ മഹാരാഷ്ട്രയിലെ ഉസറില്‍ 50,000 ടണ്‍ ഐസോപ്രോപ്പൈല്‍ ആല്‍ക്കഹോള്‍ നിര്‍മ്മിക്കുന്നു.
ഇതിനായി സ്‌പെഷ്യല്‍ കെമിക്കല്‍ പ്ലാന്റ് സ്ഥാപിക്കുകയാണ്. ഈ നവീകരണങ്ങള്‍ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കാന്‍ കമ്പനിയെ സഹായിക്കുമെന്ന് ഗുപ്ത ഓഹരി ഉടമകളെ അറിയിച്ചു.






